navalny

മോസ്കോ: മാരക രാസവിഷമേറ്റ് കോമയിൽ കഴിഞ്ഞതിന് ശേഷം തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ആദ്യ വീഡിയോ അഭിമുഖം പുറത്തുവന്നു.

'വിഷ ചികിത്സയ്ക്കു ശേഷം താൻ ആരോഗ്യവാനാണെന്നും ഇത്രയും വേഗത്തിലുള്ള തിരിച്ചുവരവ് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും' നവൽനി പറയുന്നു. എന്നാൽ, വീഡിയോയിലുടനീളം ആ യുവ നേതാവിന്റെ കൈ വിറയൽ ദൃശ്യമാണ്. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫിസിയോ തെറാപ്പി നടക്കുകയാണെന്നും ഉടൻ തന്നെ ശരിയാകുമെന്ന മറുപടിയും നവൽനി നൽകുന്നുണ്ട്. തന്റെ ശരീരത്തിൽ വിഷാംശമെത്തിയതിനു പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ സംശയിക്കുന്നതായും നവൽനി പറഞ്ഞു. എന്നാൽ, സി.ഐ.എയുമായി സഹകരിച്ച് നവൽനി അസംബന്ധവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി സർക്കാർ പ്രതിനിധി അറിയിച്ചു.

നവൽനിയുടെ കാര്യത്തിൽ തുടക്കം മുതൽ മികച്ച സഹകരണം നൽകിവന്ന ജർമ്മൻ സർക്കാർ ഇപ്പോൾ മൗനം പാലിക്കുകയാണ്. റഷ്യയുമായി സഹകരിച്ച 11 ബില്യൺ ഡോളറിന്റെ കരാറുള്ളതിനാലാണ് ജർമ്മനി മൗനം പാലിക്കുന്നതെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.