
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ മാംസഭോജികളിലൊന്നും ആക്രമണകാരിയുമായ ടാസ്‌മാനിയൻ 'പിശാച്' ( Tasmanian devils) ആസ്‌ട്രേലിയൻ കാടുകളിൽ തിരിച്ചെത്തി. 3,000 വർഷത്തിന് ശേഷമാണ് ഇവയെ ആസ്‌ട്രേലിയൻ കാടുകളിലേക്ക് തിരിച്ചെത്തിക്കുന്നത്. വേട്ടയാടൽ മൂലം രാജ്യത്തെ പ്രധാന കാടുകളിൽ ടാസ്‌മാനിയൻ പിശാചിന് വംശനാശം വന്നതോടെ ദ്വീപ സമൂഹമായ ടാസ്‌മാനിയയിൽ നിന്ന് ഇവയെ ആസ്‌ട്രേലിയയിലെ പ്രധാന കാടുകളിലേക്ക് തിരികെ എത്തിക്കുകയാണ്. 11 ജീവികളെ ന്യൂ സൗത്ത് വെയിൽസിലെ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. ആസ്‌ട്രേലിയയുടെ പ്രവശ്യയായ ടാസ്‌മാനിയയിൽ കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇവയെ ടാസ്‌മാനിയൻ 'പിശാച്' എന്നു വിളിക്കുന്നത്. ആസ്‌ട്രേലിയയുടെ ആവാസവ്യവസ്ഥ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമാണിത്. അടുത്തവർഷം 20 എണ്ണത്തെ കൂടി കാടുകളിലെത്തിക്കും. ആസ്‌ട്രേലിയയിലാണ് ഇവ കൂടുതലായി വംശനാശ ഭീഷണി നേരിടുന്നത്. മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയുണ്ടായിരുന്നെങ്കിലും വേട്ടയാടലും രോഗങ്ങളും മൂലം എണ്ണം കുറഞ്ഞു. ദ്വീപ് സംസ്ഥാനമായ ടാസ്‌മാനിയയിലാണ് നിലവിൽ ഇവനയെ കൂടുതലായി കണ്ടുവരുന്നത്. ഇവയെ രാജ്യത്തെ കാടുകളിൽ എത്തിച്ച് പരിസ്ഥിതി സന്തുലിതമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
ടാസ്മാനിയൻ 'പിശാച്'.
വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ സസ്‌തനികളിൽ ഒന്ന്.
പേര് പോലെ അപകടകാരിയും ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നതുമായ മാംസഭോജി.
ഒരു നായയുടെ വലുപ്പം
 കുറഞ്ഞത് 12 കിലോഗ്രാം ഭാരം
 അമിതവേഗത്തിൽ ഓടാനാവില്ല. പക്ഷേ, നീന്താനും മരത്തിൽ കയറാനും കഴിയും.
 പാമ്പ്, പക്ഷികൾ, പ്രാണികൾ എന്നിവയാണ് ഭക്ഷണം.
 കാഴ്ച ശക്തിയും ഗന്ധം തിരിച്ചറിയാനുള്ള ശേഷി
 യൂറോപ്യൻ ഗവേഷകരാണ് ടാസ്‌മാനിയൻ 'പിശാച്' എന്ന പേര് നൽകിയത്.