virat-salaiva

ദുബായ് : കൊവിഡ് വ്യാപന സാദ്ധ്യത മുൻനിർത്തി പന്തിൽ തുപ്പൽ പുരട്ടുന്നത് ഒഴിവാക്കണമെന്ന ഐ.സി.സി നിർദ്ദേശം സൂപ്പർ താരം വിരാട് കൊഹ്‌ലി ഒരു നിമിഷം മറന്നു.എന്നാൽ പെട്ടെന്നുതന്നെ അബദ്ധം മനസിലാക്കി അതിൽനിന്ന് പിൻവലിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിലെ ഫീൽഡിംഗിനിടയിൽ പന്ത് കയ്യിൽ കിട്ടിയ കോലി വായിൽനിന്ന് വിരലിൽ ഉമിനീർ വിരലിലെടുത്ത് പന്തിൽ പുരട്ടാൻ ഒരുങ്ങിയതാണ്. അപ്പോഴാണ് നിയന്ത്രണങ്ങളുടെ കാര്യം ഓർമ വന്നത്. ഉടനെ കൈ പിൻവലിച്ചു. തുപ്പൽ പുരട്ടിയിട്ടില്ല എന്നു കാണിക്കാൻ ചെറുചിരിയോടെ ഇരു കൈകളും ഉയർത്തിക്കാട്ടുകയും ചെയ്തു.