
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മൻ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മൻ ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.
മേയ് മാസം റിലീസ് നിശ്ചയിച്ചിരുന്ന ഈ ചിത്രം കൊവിഡ് - 19 വ്യാപനത്തെ തുടർന്നാണ് വൈകിയത്. ഡിസ്‌നി പ്ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ദീപാവലി നാളിൽ ഒ.ടി.ടി റിലീസിനൊപ്പം സ്റ്റാർ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്.എൻ.ജെ. ശരവണനും ആർ.ജെ. ബാലാജിയും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ നിർമ്മിക്കുന്നത് വേൽ ഫിലിംസ് ഇന്റർനാഷണലാണ്.