
ജനീവ: ലോകജനസംഖ്യയിൽ 10 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ 34 എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്. കൊവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്ക്കിഴക്കൻ ഏഷ്യയിൽ കേസുകൾ വർദ്ധിക്കുകയാണ്. യൂറോപ്പിലും മെഡിറ്റനേറിയൻ രാജ്യങ്ങളിലും മരണങ്ങൾ കൂടുകയാണ്. ആഫ്രിക്കയിലും പടിഞ്ഞാറൻ പസിഫിക് രാജ്യങ്ങളിൽ നിന്നും നല്ല വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയും നടത്തിയിരുന്നു.