
മാലി: അഴിമതിക്കേസിൽ മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റിന് 20 വർഷം തടവ് ശിക്ഷ. അധികാര ദുർവിനിയോഗം, അഴിമതി എന്നിവയ്ക്കാണ് മുൻ വൈസ് പ്രസിഡന്റായ അഹമ്മദ് അദീബിന് ശിക്ഷ ലഭിച്ചത്. 2013 ൽ അബ്ദുള്ള യാമീന്റെ മന്ത്രി സഭയിൽ വൈസ് പ്രസിഡന്റായിരിക്കെ അഴിമതി നടത്തിയതായാണ് ക്രിമിനൽ കോടതി കണ്ടെത്തിയിരിക്കുന്നത്. 2015ൽ യാമീനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നതുവരെ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു അദീബ്. ആ കേസിന്റെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് പുതിയ ശിക്ഷ കൂടി അദീബിന് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായിലാണ് കേസിൽ അദീബ് പ്രതിയാണെന്ന് പ്രത്യേക ക്രിമിനൽ കോടതി കണ്ടെത്തിയത്.