
സിനിമാമേഖല പ്രതീക്ഷയുടെ വെളിച്ചത്തിലാണിപ്പോൾ. ആറുമാസത്തിലധികമായി മഹാമാരിയായ കൊവിഡ് പ്രതിസന്ധിയിൽ പെട്ട് എല്ലാ അർത്ഥത്തിലും നിശ്ചലമായ മലയാള സിനിമാരംഗത്ത് ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗാണ് തുടങ്ങിയത്. ഏകദേശം പത്തിലധികം മലയാളചിത്രങ്ങളാണ് സർക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് കഴിഞ്ഞമാസം തുടങ്ങിയത്.
ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം 2, ഫഹദ് ഫാസിലിന്റെ ഇരുൾ, ജോജു ജോർജിന്റെ സ്റ്റാർ, സുരാജ് വെഞ്ഞാറമൂടിന്റെ റോയ്, രാഹുൽ മാധവിന്റെ സൺ ഓഫ് ഗ്യാംഗ്സ്റ്റർ, ഇന്ദ്രൻസിന്റെ ഹോം, വാലാട്ടി, എ.കെ. വിജുബാലിന്റെ 18+ ,ടോണിയുടെ മാസ്ക്ക്, എ.ആർ. കാസിമിന്റെ റീ ക്യാപ്പ്, മിനിയുടെ ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചത്.
ദൃശൃം 2
മോഹൻലാലിന്റെ സൂപ്പർ ഹിറ്റായ ' ദൃശ്യം "എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എറണാകുളത്ത് പുരോഗമിക്കുന്നു. ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിൽ മോഹൻലാൽ, മുരളി ഗോപി, സിദ്ധിഖ്, സായ്കുമാർ, ഗണേഷ് കുമാർ, മീന,ആശാ ശരത്ത്, അൻസിബ, എസ്തർ അനിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. സംഗീതം: അനിൽ ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ.
ഇരുൾ
ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇ സുദ്ധീൻ സംവിധാനം ചെയ്യുന്ന 'ഇരുൾ "എന്ന സിനിമയുടെ ചിത്രീകരണമാണ് കുട്ടിക്കാനത്ത് നടക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ: ബാദുഷ.

സ്റ്റാർ
ജോജു ജോർജ്, ഷീലു എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന 'സ്റ്റാർ" എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. അബ്ബാം മൂവീസിന്റെ ബാനറിൽ എബ്രാഹം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുവിൻ സോമശേഖരൻ എഴുതുന്നു. കാമറ: തരുൺ ഭാസ്ക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാദുഷ.
റോയ്
ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്കു ശേഷം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന 'റോയ് " എറണാകുളത്ത് പുരോഗമിക്കുന്നു. റോണി ഡേവിഡ്, ജിൻസ് ഭാസ്ക്കർ, വി. കെ. ശ്രീരാമൻ, വിജീഷ് വിജയൻ, റിയ സൈറ, ഗ്രേസി ജോൺ, ബോബൻ സാമുവൽ, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലൻ, യാഹിയ ഖാദർ, ദിൽജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
നെട്ടൂരാൻ ഫിലിംസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, എഡിറ്റർ: വി. സാജൻ.
സൺ ഓഫ് ഗ്യാംഗ്സ്റ്റർ
രാഹുൽ മാധവ്, പുതുമുഖം കാർത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമൽ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൺ ഓഫ് ഗ്യാംഗ്സ്റ്റർ കൊടുങ്ങല്ലൂരിൽ പുരോഗമിക്കുന്നു. കൈലാഷ്, ടിനി ടോം, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, സുനിൽ സുഖദ, ഹരിപ്രസാദ് വർമ്മ,സഞ്ജയ് പടിയൂർ, ഡൊമിനിക്,ജെസ്സി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആർളേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനോജ് അഗസ്റ്റിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. സംഗീതം: ശ്രീഹരി കെ. നായ ർ, എഡിറ്റർ: മനു ഷാജു,പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കുറുമറ്റം.

റീ ക്യാപ്പ്
ഹഫസ് മൂവി ലൈനിന്റെ ബാനറിൽ എ. ആർ. കാസിം രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'റീ ക്യാപ്പ്" എന്ന ക്രൈം സിനിമയുടെ ഷൂട്ടിംഗ് ചെറുതുരുത്തിയിൽ തുടരുന്നു. പുതുമുഖങ്ങളായ സംഗീതും നിയുക്തയും നായികാ നായകന്മാരാകുന്ന ഈ കാമ്പസ് ചിത്രത്തിൽ ടോമിൻ, നിഖിൽ ,നിമിഷ, സുചിത്ര,മേഘ്ന,ദേവൻ, കലാഭവൻ റഹ്മാൻ, വിനോദ് കോവൂർ ,ചെമ്പിൽ അശോകൻ, പ്രശാന്ത് കാഞ്ഞിരമറ്റം,സലീം, ഗായത്രി,ബിന്ദു കൃഷ്ണ, തുടങ്ങിയവർ അഭിനയിക്കുന്നു. കാമറ: രജിത്ത് രവി, ഷാജി, എഡിറ്റിംഗ്: റോഷ്, പ്രൊഡക്ഷൻ കൺടോളർ: എബി കിഴക്കമ്പലം, കോർഡിനേറ്റർ: സായിദ് മുഹമ്മദ്.
18+
വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രം '18+ ' തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയായി. ഛായാഗ്രഹണം:ദേവൻ മോഹൻ, എഡിറ്റിംഗ്: അർജുൻ സുരേഷ്, സംഗീതം:സഞ്ജയ് പ്രസന്നൻ, ഗാനരചന: ഭാവന സത്യകുമാർ, പ്രൊഡക്ഷൻ കൺസൾട്ടന്റ്: ഹരി വെഞ്ഞാറമൂട്.
മാസ്ക്ക്
ടോണിയെ പ്രധാന കഥാപാത്രമാക്കി നിഷാദ് വലിയ വീട്ടിൽ,അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മാസ്ക്ക് " തൃപ്പൂണിത്തറയിൽ ചിത്രീകരണം പൂർത്തിയാക്കി. പിച്ചു ആന്റ് കിച്ചു പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജ്മൽ, പി. പി. രഞ്ജിത്ത് നെട്ടൂർ,ബേബി ഫിർസ തുടങ്ങിയവരും അഭിനയിക്കുന്നു. ചന്ദ്രൻ രാമന്തളി തിരക്കഥ, സംഭാഷണമെഴുതുന്നു.ഛായാഗ്രഹണം: പ്രബിൽ, സംഗീതം: മൻജിത്ത് സുമൻ.
'അബ്ക്കാരി" എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുൾപ്പെടെ 125ൽ പരം ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ കൺട്രോളർ: രൂപേഷ് മുരുകൻ.