
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിൽ ഇന്ന് 989 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 892 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 850 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് 16 ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകിച്ചിട്ടുണ്ട്.
ഇന്ന് ഒമ്പത് മരണമാണ് ജില്ലയിൽ കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78) എന്നിവരാണ് മരണപ്പെട്ടത്.
അതേസമയം കേരളത്തിൽ ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4981 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.