
തൃശൂർ: മണ്ണുത്തി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 15 മുതൽ 60 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ഓൺലൈൻ പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുന്നു. ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് അവസരം. താൽപര്യമുളളവർ ഒക്‌ടോബർ പത്തിനകം ഓഫീസ് പ്രവർത്തി സമയങ്ങളിൽ 9400636826, 9447890704 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.