
മുംബയ്: ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ (45) അന്തരിച്ചു.
'കഴിഞ്ഞ ദിവസം രാത്രി വളരെ ആകസ്മികമായി എനിക്കെന്റെ സഹോദരൻ അനിലിനെ നഷ്ടപ്പെട്ടു. എനിക്കും കുടുംബത്തിനും ഇത് തീരാവേദനയാണ്. കൊവിഡ് കാലമായതിനാൽ പ്രാർത്ഥനായോഗം ഉണ്ടായിരിക്കില്ല.'- അജയ് ട്വീറ്റ് ചെയ്തു.
സിനിമാ സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെയും വീണയുടെയും മക്കളാണ് അജയും അനിലും. സണ്ണി ഡിയോളിനെ നായകനാക്കി ജീത്ത് എന്ന ചിത്രത്തിലൂടെയാണ് അനിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അജയിനെ നായകനാക്കി രാജു ചാച്ച, ബ്ളാക്ക് മെയിൽ തുടങ്ങി ആറോളം ചിത്രങ്ങൾ ഒരുക്കി. 2012ൽ റിലീസായ 'സൺ ഒഫ് സർദാർ" ആണ് അവസാന ചിത്രം. ഭാര്യയും മകനുമുണ്ട്.