
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയുമായ പയ്യന്നൂർ അന്നൂരിലെ പി. അപ്പുക്കുട്ടന്റെ ഭാര്യ സി.പി. വത്സല (65) തിരുവനന്തപുരത്തെ സ്വകാര്യ ക്ലിനിക്കിൽ നിര്യാതയായി. മക്കൾ: സരിത, സി.പി. ശ്രീഹർഷൻ (രാഷ്ട്രീയകാര്യ ലേഖകൻ,കേരളകൗമുദി,തിരുവനന്തപുരം), പ്രിയദർശൻ (ദുബായ്). മരുമക്കൾ: ചിത്തരഞ‍്ജൻ (ഗ്രാമീൺ ബാങ്ക്,പെരളം,കണ്ണൂർ), സംഗീത ഉണ്ണിത്താൻ (ടൂൺസ് അനിമേഷൻ,ടെക്നോപാർക്ക്,തിരുവനന്തപുരം) ഹണി. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. സഞ്ചയനം നാളെ (വ്യാഴം) രാവിലെ എട്ടിന് കരുമം സുജാതത്തിൽ (കൊല്ലംതോപ്പ് റോഡ് ടി.സി 56/2502(1), എൻകേര, ഹൗസ് നമ്പർ 18എഫ്) നടക്കും.