
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് 91കാരനായ വോറയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ഛത്തീസ്‌ഗഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന വോറ അടുത്തിടെവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.