atal-tunnel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത റോത്തംഗിലെ അടൽ ടണലിൽ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടങ്ങളുണ്ടായി. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗാണ് അപകട കാരണമെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു. ടണലിലൂടെ പോകുന്നതിനിടെ സെൽഫിയെടുക്കാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നുണ്ട്. തുരങ്കത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതിൽ പ്രാദേശിക അധികൃതരെ ബോർഡർ റോഡ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത്. ഹിമാചൽ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്ന ടണൽ ഹിമാലയൻ മലനിരകൾ തുരന്നാണ് നിർമ്മിച്ചത്.