
സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ കാമ്പയിനുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. 'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന കാമ്പയിന്‍ #RefusetheAbuse 'സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം'', സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഡബ്ല്യൂ.സി.സി വ്യക്തമാക്കി. റിമാ കല്ലിങ്കൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ക്യാമ്പയിന് അന്നാ ബെൻ പിന്തുണ പ്രഖ്യാപിച്ചു.
'ഇന്ന് സോഷ്യൽ മീഡിയ ഒരുപാട് മിസ് യൂസ് ചെയ്യപ്പെടുന്ന ഇടമാണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. നമ്മൾ എല്ലാവരും എപ്പോഴെങ്കിലും ഇതിന് വിക്ടിമായി കാണും. എനിക്ക് പേഴ്സണൺ മെസേജസ് ആയിട്ടും പോസ്റ്റിന് താഴെ കമന്റ് ആയിട്ടും ചിലപ്പോഴൊക്ക അങ്ങനെ വൾഗറായിട്ടുള്ള കമന്റ്സ് കിട്ടാറുണ്ട്. ചിലപ്പോൾ അത് ഫേക്ക് പ്രൊഫൽ ആയിരിക്കും, അല്ലെങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ആകും. അവർ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. അവരുടെ സെൽഫ് റെസ്പെക്ടും അവരുടെ ഇമേജുമാണ് സ്പോയിലാകുന്നത്. നമ്മുടെ അല്ല. refuse the abuse'. അന്നാ ബെൻ തന്റെ വീഡിയോയിലൂടെ പറഞ്ഞു.