jayan-puthenpurakkal

കളമശേരി: ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കലിന് ഒരു വർഷം തടവും ഏഴ് ലക്ഷം രൂപ പിഴയും ശി​ക്ഷ.

നോർത്ത് കളമശേരി പാതിരക്കാട്ട് റോഡിൽ സച്ചിദാനന്ദൻ നൽകിയ കേസിലാണ് കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി.

6,77,500 രൂപയാണ് തട്ടിയെടുത്തത്. നഷ്ടപരിഹാരമായി 7 ലക്ഷം രൂപ പരാതിക്കാരന് നൽകണം. വീഴ്ച വരുത്തിയാൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയുണ്ട്.

2013ലാണ് സച്ചിദാനന്ദന്റെ മകന് ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ജയൻ പുത്തൻപുരയ്ക്കൽ പണം തട്ടിയത്. ചെക്ക് മുഖേനെയാണ് പരാതിക്കാരൻ ഒരു ലക്ഷവും അഞ്ച് ലക്ഷവും കൈമാറിയത്.

മാസങ്ങൾ കഴി​ഞ്ഞി​ട്ടും ജോലി​ ലഭി​ക്കായപ്പോഴാണ് തട്ടി​പ്പ് മനസി​ലായതേ്. പലരും ഇടപെട്ടി​ട്ടും പണം മടക്കി​ നൽകാൻ ഇയാൾ തയ്യാറായി​ല്ല. ഒടുവി​ൽ തന്റെ സ്ഥാപനത്തിന്റെ പേരിലുള്ള വണ്ടി​ചെക്ക് നൽകി​യും കബളി​പ്പി​ച്ചു.