
ചെന്നൈ: തമിഴ് സൂപ്പർതാരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഈ മാസം ഇത് രണ്ടാം തവണയാണ് വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്തംബർ 22ആം തീയതി ചെന്നൈ മണപ്പക്കത്തുള്ള എം.ഐ.ഒ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കും കൊവിഡ് പോസിറ്റീവാകുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിനാണ് വിജയകാന്തും ഭാര്യയും ചികിത്സ അവസാനിപ്പിച്ച് മടങ്ങിയത്. ശേഷം അദ്ദേഹത്തെണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.