pradeep

സീരിയൽ സിനിമാ താരമാണെങ്കിൽ കേരളക്കരയാകെ താരം പ്രദീപ് ചന്ദ്രനെ അറിഞ്ഞുതുടങ്ങിയത് ബിഗ് ബോസ് എന്ന പരിപ്പാടിയിലൂടെയാണ്. പരിപാടിയിൽ ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും പ്രദീപ് ചന്ദ്രൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഇടയ്ക്ക് വച്ച് പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പ്രതാപന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാൻ സിനിമാ, സീരിയൽ പ്രേക്ഷകർക്ക് ഇന്നും ഏറെ താത്പര്യമാണ്.

തന്റെ ഭാര്യ അനുപമയെ കൊവിഡ് ലോക്ക്ഡൗണിനിടെ പ്രദീപ് ചന്ദ്രൻ വിവാഹം ചെയ്തത് അടുത്തിടെ വാർത്തയായിരുന്നു. ലോക്ക്ഡൗൺ ആയിരുന്നതിനാൽ അധികമാരെയും തന്റെ വിവാഹത്തിന് വിളിക്കാൻ സാധിച്ചില്ല എന്നുള്ള പരിഭവമുണ്ടെങ്കിലും ഇപ്പോൾ ഒരു സന്തോഷ വാർത്തയുമാണ് പ്രദീപ് എത്തിയിരിക്കുന്നത്. താനും അനുപമയ്ക്കും ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന കാര്യമാണ് പ്രദീപ് ചന്ദ്രൻ ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്.

ഒരു ഓൺലൈൻ സിനിമാ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് പ്രദീപും ഭാര്യയും ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ഇക്കാര്യം തങ്ങൾ സോഷ്യൽ മീഡിയയിൽ പോലും പോസ്റ്റ് ചെയ്തില്ല എന്നാണു ദമ്പതികൾ പറയുന്നത്. ഭാര്യ ഗര്ഭിണിയായെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താൻ തയ്യാറല്ല എന്നും പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കും ഭാര്യയ്ക്കും അതിൽ താത്പര്യമില്ല എന്നാണ് താരം പറയുന്നത്.