
തേനിൽ ഇട്ടുവച്ച ഈന്തപഴം കഴിക്കുന്നത് ഏറെ രുചികരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രുചിപോലെ ധാരാളം ഗുണവശങ്ങളുമുണ്ട് ഇതിന്. തേനിലിട്ട ഈന്തപഴം കഴിക്കുന്നത് ഭാരം ആരോഗ്യകരമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിക്കാൻ ഉത്തമമാണിത്. ഇതിലെ ധാതുക്കളും വിറ്റാമിനുകളുമാണ് ഗുണം നൽകുന്നത്. തേൻ വയറിലെ ഗ്യാസ് കുറയാനും ഈന്തപഴത്തിലെ നാരുകൾ ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു.
നിത്യവും രണ്ടും ചേർന്ന മിശ്രിതം കഴിക്കുന്നതിലൂടെ ദഹനപ്രശനങ്ങൾ പൂർണമായും ഒഴിവാക്കാം. തേനിലും ഈന്തപ്പഴത്തിലുമുള്ള പോഷകങ്ങൾ ശരീരത്തിന് ഊർജ്ജം നൽകുന്നു. കൊളസ്ട്രോൾ കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനും ഈന്തപഴം തേനിലിട്ട് കഴിക്കുന്നത് ഉത്തമമാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. ഇരുമ്പ് സമ്പുഷ്ടമായതിനാൽ അനീമിയ അകറ്റും.