
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2333 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ.കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്,കണ്ണൂർ പെരിങ്ങളം സ്വദേശി ജസീല എന്നിവരാണ് 90 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവുമായി പിടിലായത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ എത്തിയത്.