abraham-santhosh

ചെന്നൈ: അന്തരിച്ച ഛായാഗ്രാഹകൻ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകൻ എബ്രഹാം സന്തോഷിനെ (35) മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയിലെ വിരുഗംപാക്കം നടേശൻ നഗറിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് സംഭവം. മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്ന സന്തോഷ് അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.അസ്വാഭാവിക മരണത്തിന് വിരുഗംപാക്കം പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: ധന്യ, സിന്ധു, പ്രശാന്ത്. ജെ. വില്യംസും ശാന്തിയും കണ്ണൂർ സ്വദേശികളാണ്.