kids-corner

കുട്ടികൾ പാട്ടുപാടുന്നതിന്റെയും, ഡാൻസ് കളിക്കുന്നതിന്റെയും, അവരുടെ കൊച്ചു കുസൃതികളുടെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കാൽ ഉളുക്കിയ അപ്പനെ നോക്കാൻ ലീവ് ചോദിക്കുന്ന ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്.


ഓൺലൈൻ ക്ലാസ് ഇല്ലേ പിന്നെ എങ്ങനെ അപ്പയെ നോക്കുമെന്ന ചോദ്യത്തിന്, ഞാൻ ലീവെടുക്കുമെന്നായിരുന്നു കുട്ടിയുടെ മറുപടി. ടീച്ചറോട് ലീവ് ചോദിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിക്കൊണ്ടിരിക്കുകയാണ്. 'ടീച്ചറേ എന്റെ അപ്പൻ ഷട്ടിൽ കളിക്കാൻ പോയിട്ട് ഇടിഞ്ഞുപൊളിഞ്ഞ് വീണു.അതുകൊണ്ട് അപ്പന്റെ കാൽ ഉളുക്കി ഇരിക്കുവാ. അപ്പന്റെ ഭാര്യ ഇവിടെയില്ല.ഞാൻ മാത്രമേ ഉള്ളു നോക്കാൻ. അതുകൊണ്ട് എനിക്ക് രണ്ട് ദിവസം അപ്പനെ നോക്കാൻ ലീവ് തരുമോ പ്ലീസ്'- എന്നാണ് കുട്ടിയുടെ അഭ്യർത്ഥന.