cancer

ചെറുപ്പക്കാരിൽ കുടൽ കാൻസറിന്റെ നിരക്ക് അടുത്ത കാലങ്ങളിൽ വർദ്ധിച്ചു കാണുന്ന പ്രവണതയാണ് പ്രശസ്‌ത ഹോളിവുഡ് താരം ചാഡ്‌വിക്ക് ബോസ്‌മാന്റെ ദാരുണമായ മരണം നമ്മളെ ഓർമിപ്പിക്കുന്നത്. വൻ കുടലിനെ ബാധിക്കുന്ന അർബുദം പൊതുവേ 50 വയസിനുമുകളിൽ ഉള്ളവരിലാണ് കാണുന്നത്. എന്നാൽ, ഇരുപതുകളുടെ തുടക്കത്തിലും വളരെ ചുരുക്കമായി കുടൽ കാൻസർ കാണാറുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കാൻസർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഈ വർഷം 36247 ആളുകളിൽ വൻകുടൽ കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കൂടാതെ 36900 പേരിൽ മലാശയ അർബുദം കണ്ടെത്തും എന്നുള്ള സൂചനയും നൽകിയിട്ടുണ്ട്. അമേരിക്കയിൽ 12 ശതമാനം, രോഗികൾ 50 വയസിന് താഴെയുള്ളവരായിരിക്കും എന്ന അമേരിക്കൻ കാൻസർ സൊസൈറ്റി മുന്നറിയിപ്പ് നമ്മൾ അവഗണിക്കാൻ പാടില്ല. വികസിതരാജ്യങ്ങളിൽ കുടൽ കാൻസറിനുള്ള സ്‌ക്രീനിംഗ് കാരണം പ്രായമായവരിൽ നിരക്ക് കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സൂക്ഷിക്കുക ഈ കാര്യങ്ങൾ
പ്രായമായവരെ ബാധിക്കുന്ന കാൻസറായി ഇതിനെ കണക്കാക്കപ്പെടുന്നതിനാൽ, ചെറുപ്പക്കാരായ പലരും രോഗലക്ഷണങ്ങൾ അവഗണിക്കുകയും വൈദ്യസഹായം തേടാൻ വൈകുകയും ചെയ്യാം. ചിലപ്പോൾ, ഡോക്‌ടർമാരും ഇവരിൽ കുടൽ കാൻസറിനുള്ള സാദ്ധ്യതയെക്കുറിച്ച് അധികം ചിന്തിക്കണം എന്നില്ല. ഈ ഘടകങ്ങളെല്ലാം താമസിച്ചിട്ടുള്ള രോഗനിർണയത്തിന് കാരണമാവുന്നു. നേരത്തെ കണ്ടെത്തിയാൽ ഭൂരിപക്ഷം ആളുകളിലെയും ( 90ശതമാനം) കുടൽ കാൻസർ സുഖപ്പെടുത്താൻ സാധിക്കും. എന്നാൽ, താമസിച്ചിട്ടുള്ള രോഗനിർണയം (( STAGE III ,STAGE IV) ) അഞ്ചുവർഷത്തെ അതിജീവനത്തിന്റെ നിരക്ക് ഗണ്യമായി കുറയ്‌ക്കും (25- 10%). അതിനാൽ നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും വളരെ പ്രാധാന്യമുള്ളതാണ് നിങ്ങളുടെ പ്രായം എന്തായാലും ശരി, താഴെപ്പറയുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. മലാശയത്തിൽ നിന്നും ഉള്ള രക്തസ്രാവം, മലവിസർജ്ജന രീതിയിലെ മാറ്റം, ശരീരഭാരം ഗണ്യമായി കുറയുക, മലം രക്തംകലർന്നു പോവുക, വയറുവേദന. ഈ രോഗലക്ഷണങ്ങൾ പലപ്പോഴും കാൻസറിന്റെ ആവണമെന്നില്ല. എന്നാലും വിദഗ്ധ ഉപദേശം തേടുന്നത് നന്നായിരിക്കും. അമേരിക്കൻ കാൻസർ സൊസൈറ്റി സ്‌ക്രീനിംഗിനായുള്ള മാർഗനിർദ്ദേശങ്ങൾ 2018 ൽ മാറ്റിയിരുന്നു. ശരാശരി അപകടസാദ്ധ്യതയുള്ളവരെ 45 വയസിൽ തന്നെ സ്‌ക്രീനിംഗ് ( 50 വയസിന് പകരം) ആരംഭിക്കാൻ ശുപാർശ ചെയ്യുന്നു. ശാരീരികമായ പരിശോധന, കൊളോനോസ്‌കോപ്പി, മല പരിശോധന, തുടങ്ങിയവ സ്ക്രീനിംഗിൽ ഉൾപ്പെടുന്നു. അമിതവണ്ണം, വ്യായാമരഹിതമായ ജീവിതം, തെറ്റായ ഭക്ഷണക്രമം ( ചുവന്ന മാംസം, നാരു കുറഞ്ഞ ആഹാരം ) കുടൽ കാൻസറിന്റെ കുടുംബചരിത്രം തുടങ്ങിയ ഘടകങ്ങൾ കുടൽ കാൻസറിനുള്ള അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

cancer

വൻകുടൽ കാൻസറിന്റെ സാദ്ധ്യത

ചെറുപ്പക്കാരിൽ കുടൽ കാൻസറിന്റെ നിരക്ക് അടുത്ത കാലങ്ങളിൽ വർദ്ധിച്ചു കാണുന്ന പ്രവണതയാണ് ബോസ്‌മാന്റെ ദാരുണമായ മരണം നമ്മെ ഓർമിപ്പിക്കുന്നത്. വൻകുടലിനെ ബാധിക്കുന്ന അർബുദം പൊതുവേ 50 വയസിനു മുകളിൽ ഉള്ളവരിലാണ് കാണുന്നത്. എന്നാൽ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വളരെ ചുരുക്കമായി കുടൽ കാൻസർ കാണാറുണ്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം 104,000 ത്തോളം ആളുകളിൽ വൻകുടൽ കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കൂടാതെ 43,000 പേരിൽ മലാശയ അർബുദം കണ്ടെത്തും. അതിൽ 12%, അല്ലെങ്കിൽ 18,000 രോഗികൾ 50 വയസിന് താഴെയുള്ളവരിലായിരിക്കും. വികസിതരാജ്യങ്ങളിൽ കുടൽ കാൻസറിനുള്ള സ്‌ക്രീനിംഗ് കാരണം. പ്രായമായവരിൽ നിരക്ക് കുറഞ്ഞുവരുന്നതായി ട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രായമായവരെ ബാധിക്കുന്ന കാൻസറായി ഇതിനെ കണക്കാക്കപ്പെടുന്നതിനാൽ, ചെറുപ്പക്കാരായ പലരും രോഗലക്ഷണങ്ങൾ അവഗണിക്കുകയും വൈദ്യസഹായം തേടാൻ വൈകുകയോ ചെയ്യാം. ചിലപ്പോൾ ഡോക്‌ടർമാരും ഇവരിൽ കുടൽ കാൻസറിനുള്ള സാദ്ധ്യതയെക്കുറിച്ച് അധികം ചിന്തിക്കണം എന്നില്ല. ഈ ഘടകങ്ങളെല്ലാം താമസിച്ചിട്ടുള്ള രോഗനിർണയത്തിന് കാരണമാവുന്നു

നേരത്തെ കണ്ടെത്തിയാൽ ഭൂരിപക്ഷം ആളുകളിലെയും ( 90%) കുടൽ കാൻസർ സുഖപ്പെടുത്താൻ സാധിക്കും.

എന്നാൽ താമസിച്ചിട്ടുള്ള രോഗനിർണയം ( STAGE III ,STAGE IV) അഞ്ചുവർഷത്തെ അതിജീവനത്തിന്റെ നിരക്ക് ഗണ്യമായി കുറയ്‌ക്കും (25%- 10%). അതിനാൽ നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും വളരെ പ്രാധാന്യമുള്ളതാണ്. നിങ്ങളുടെ പ്രായം എന്തായാലും താഴെപ്പറയുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. മലാശയത്തിൽ നിന്നുമുള്ള രക്തസ്രാവം, മലവിസർജ്ജനരീതിയിലെ മാറ്റം, ശരീരഭാരം ഗണ്യമായി കുറയുക, മലം രക്തം കലർന്നു പോവുക, വയറുവേദന ഈ രോഗലക്ഷണങ്ങൾ പലപ്പോഴും കാൻസറിന്റെ ആവണമെന്നില്ല. എന്നാലും വിദഗ്ധ ഉപദേശം തേടുന്നത് നന്നായിരിക്കും.അമേരിക്കൻ കാൻസർ സൊസൈറ്റി സ്‌ക്രീനിംഗിനായുള്ള മാർഗനിർദ്ദേശങ്ങൾ 2018 ൽ മാറ്റി, ശരാശരി അപകടസാദ്ധ്യതയുള്ളവരെ 45 വയസിൽ തന്നെ സ്‌ക്രീനിംഗ് ( 50 വയസിന് പകരം) ആരംഭിക്കാൻ ശുപാർശ ചെയ്യുന്നു. ശാരീരികമായ പരിശോധന, കൊളോനോസ്‌കോപ്പി മലത്തിലെ Occult രക്തപരിശോധന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണം. അമിതഭാരം, വ്യായാമരഹിതമായ ജീവിതം ഉദാസീനത അല്ലെങ്കിൽ തെറ്റായ ഭക്ഷണക്രമം (ചുവന്ന മാംസം, നാരുകുറഞ്ഞ ആഹാരം ) കുടൽ കാൻസറിന്റെ കുടുംബചരിത്രം തുടങ്ങിയ പ്രാധാന്യമുള്ള ഘടകങ്ങളാണ്.