riya

മുംബയ് :ലഹരി മരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം ലഭിച്ചു. മുംബയ് ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മുംബയ്ക്ക് പുറത്തുപോകുമ്പോൾ ഉദ്യോഗസ്ഥരെ അറിയിക്കണം, രാജ്യംവിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം,അടുത്ത 10 ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയവയാണ് ഉപാധികൾ. കഴിഞ്ഞമാസം എട്ടിനായിരുന്നു റിയയെ അറസ്റ്റുചെയ്തത്. ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടൻ പുറത്ത് വിടരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ കോടതി തളളി. അതേസമയം. റിയയുടെ സഹോദരൻ ഷോഹിത് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചിട്ടില്ല.

നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സുശാന്തിന്റെ കാമുകിയായ റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് കൊടുത്തതായും സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.