tallest

നടി അനശ്വര രാജൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രം സദാചാര വാദികളുടെ വലിയ വിമർശനത്തിന് ഇടയാക്കിയത് മുൻപ് വാർത്തയായിരുന്നല്ലോ. നടിക്ക് പിൻതുണയായി നിരവധി നടിമാർ കാലുകൾ പ്രദർശിപ്പിച്ച് ചിത്രം പങ്കുവച്ച് 'ഓൺലൈൻ ആങ്ങള' മാർക്ക് ചുട്ട മറുപടി നൽകി. ഈ വിവാദങ്ങൾക്കെല്ലാം ശേഷം ഇതാ മ‌റ്റൊരു പെൺകുട്ടിയുടെ കാൽ ഇപ്പോൾ വാർത്തയാകുകയാണ്.

ഗിന്നസ് ബുക്ക് അംഗീകരിച്ച ഏ‌റ്റവും നീളമേറിയ കാലുള‌ള കൗമാരക്കാരിയായി അമേരിക്കയിലെ ടെക്‌സാസിലെ മാകി

കുറിൻ മാറി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ലോക റിക്കോർഡുകളാണ് മാകി തകർത്തത്. ടെക്‌സാസിലെ സെഡാർ പാർക്ക് സ്വദേശിനിയായ ആറടി പത്തിഞ്ച് ഉയരമുള‌ള മാകിയുടെ കാലുകളുടെ മാത്രം ഉയരം നാലടിയാണ്. ആകെ ഉയരത്തിന്റെ 60 ശതമാനവും കാലുകൾക്കാണ്. 135.267 സെന്റിമീ‌റ്ററാണ് ഇടത് കാലിന്റെ നീളം. വലത് കാലിന് 134.3 ആണ്.

tallest

റഷ്യക്കാരിയായ എകാതെറിന ലിസിനയുടെ റെക്കോർഡ് ആണ് മാകി തകർത്തത്. എന്നാൽ വലിയ കാലുകൊണ്ട് തനിക്ക് പ്രയോജനവും ദോഷവുമുണ്ടെന്നാണ് മാകി കുറിൻ പറയുന്നത്. വലിയ ഉയരക്കാരിയായതിനാൽ തന്നെ പലരും പരിഹസിച്ചിട്ടുണ്ടെന്ന് മാകി പറയുന്നു. 2018ൽ ലഗിൻസുകൾ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് തന്റെ കാലിന് പതിവിലും നീളമുണ്ടെന്ന് മനസിലായതെന്ന് മാകി പറഞ്ഞു. ശേഷം നീളമേറിയ കാലുകളുള‌ള പെൺകുട്ടി എന്ന റെക്കോർഡിനായി ഗിന്നസ് ബുക്കിലേക്ക് അപേക്ഷ നൽകി. ടിക്‌ടോകിൽ പ്രശസ്‌തയായ മാകി ഉയരക്കാരിയായ മോഡൽ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനുള‌ള ശ്രമത്തിലാണിപ്പോൾ.