
ആയുർവേദമെന്ന് കേൾക്കുമ്പോൾ ഭാരതീയരുടെ മനം കവരുന്നത് അതിന്റെ പഴമയും പെരുമയും പിന്നെ 'ച്യവനപ്രാശം' എന്ന ദിവ്യഔഷധത്തിന്റെ ഫലവുമാണ്. ഒരു ശാസ്ത്രം എന്ന നിലയിൽ ലോകത്തിൽ ആദ്യം വളർച്ചയെ പ്രാപിച്ച വൈദ്യ വിജ്ഞാനാനമാണ് ആയുർവേദം. പ്രപഞ്ചത്തോളം വിസ്‌തൃതവും അപ്രകാരം തന്നെ അഗാധവുമായ ആയുർവേദ ശാസ്ത്രം ച്യവന പ്രശത്തിന്റെയും ദശമൂലാരിഷ്ടത്തിന്റെയും ഗന്ധത്തിലൂടെയാണ് സാധാരണ ജന ഹൃദയങ്ങളിൽ ഇന്നും വസിക്കുന്നത്. അടിസ്ഥാനപരമായ ആ ശാസ്ത്രീയത ഒന്നുകൊണ്ടുമാത്രമാണ് നൂറുകണക്കിന് നൂറ്റാണ്ടുകൾക്കു മുൻപ് ഉണ്ടായ ഒരു ഔഷധം മാറ്റമൊന്നും ഇല്ലാതെ ഇന്നും ജനഹൃദയങ്ങളിൽ നിലനിക്കുന്നത്.എന്നാൽ ച്യവനപ്രാശത്തിന്റെ നിർമാണത്തിന് ഉണ്ടായ സാഹചര്യത്തിന് പിന്നിൽ അസാധാരണമായ ഒരു പ്രണയത്തിന്റെ ഉദ്വേഗജനകമായ കഥയുണ്ട്. വാർദ്ധക്യത്തെ തിരിച്ചു യൗവനത്തിലേക്ക് വഴിതിരിച്ചു വിടുന്ന ഫലവും ഉണ്ട്. കഥാപുരുഷൻ ച്യവനമഹർഷിയാണ്. അദ്ദേഹത്തിന്റെ നാമധേയത്തിലാണല്ലോ ഈ ഔഷധ കൂട്ട്.
പതിനായിരം വർഷങ്ങൾക്കുമുമ്പ് ഇപ്പോഴത്തെ ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തിയിലെ വിശുദ്ധ സരസ്വതി, ദ്രീശ്വതി നദികളുടെ സംഗമ സ്ഥാനത്തു ഉള്ള ബ്രഹ്മവർത്ത സംസ്ഥാനത്തിലെ അരവാലി പർവത നിരകളിലെ ധോസി കുന്നു ആണ് നമ്മുടെ കഥയുടെ പശ്ചാത്തലം. ച്യവനമഹർഷിയുടെ ആശ്രമം അവിടെയാണ്. ച്യവന പ്രാശത്തിന്റെ ആദ്യ ബാച്ച് അവിടെയാണ് നിർമിച്ചതും പ്രയോഗിച്ചതും പിന്നീട് പേറ്റന്റ് ലഭിച്ചതും. ഇനി നമുക്ക് അത്യപൂർവമായ , ഇന്നായിരുന്നുവെങ്കിൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാവുന്ന തരത്തിലെ, ഒരു ചെറിയ പ്രണയത്തിന്റെ ചാലിലേക്കു കടക്കാം.ഋഷി ഭൃഗുവിന്റെയും ഭാര്യാ പുലോമയുടെയും മകനായി അദ്ദേഹത്തിന്റെ ജനനം. തന്റെ പിതാവിന്റെ പക്കൽ നിന്നും ആവശ്യമായ വിദ്യകൾ സ്വായത്തമാക്കിയ ശേഷം കൂടുതൽ ജ്ഞാനോദയത്തിനായി തപസ് അനുഷ്ഠിക്കാൻ വനത്തിലേക്ക് പോയി. തപസ് ആണ്ടുകൾ നീണ്ടു . അധികം താമസിയാതെ ഋഷിയുടെ ചുറ്റും ചിതൽപുറ്റു രൂപപ്പെട്ടു. അനക്കമറ്റ അദ്ദേഹം ബോധാവസ്ഥയിലേക്കു വേർപെട്ടു നില്കുന്നു. രണ്ടു ദ്വാരങ്ങൾ മാത്രം ചിതൽ പുറ്റിന്റെ കണ്ണിന്റെ ഭാഗത്ത്. തപസിന്റെ തിളക്കവും ഊർജവും അടഞ്ഞ കണ്ണുകളെ അതിക്രമിച്ചു വികിരണം ചെയ്തതിനാൽ അവിടം മാത്രം അടഞ്ഞില്ല.

മനുവിന്റെ മകൻ ശര്യതി രാജാവിന്റെ മകൾ സുകന്യ രാജകുമാരി തന്റെ പരിവാരസമേതം ഇതേ വനത്തിലേക്ക് വരുന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സംഭവിക്കുന്നു. പതിനാറു വയസ് മാത്രം പ്രായമുള്ള സുകന്യചിതൽപ്പുറ്റ് കണ്ട് അത്ഭുതപ്പെട്ടു. ഒരു വടിയെടുത്തു പ്രകാശരശ്‌മികളുടെ ഉറവിടം എത്രത്തോളം ആഴത്തിൽ ഉണ്ട് എന്നറിയാൻ ദ്വാരത്തിലൂടെ ഉള്ളിലേക്ക് കടത്തി. ഋഷി തപസിൽ നിന്നും ഉണർന്നത് അന്ധനായിട്ടാണ്. രണ്ടു നേത്രത്തിലൂടെയും രക്തം വാർന്നു. മഹർഷി ക്രുദ്ധനായി. താൻ ചെയ്തത് എന്താണ് എന്ന് മനസിലാക്കിയ സുകന്യ മോഹാലസ്യത്തിലേക്ക് വഴുതി വീണു. വിവരം ശര്യതി രാജാവ് അറിഞ്ഞു സ്ഥലത്തെത്തി. ഋഷിയുടെ മുന്നിൽ മുട്ടുകുത്തി മകൾ ചെയ്ത കുറ്റം ഏറ്റു പറഞ്ഞു; ക്ഷമ ചോദിക്കുന്നു. പ്രകോപിതനായ ഋഷിയെ പ്രീണിപ്പിക്കുവാൻ വഴികൾ ഫലിക്കാതെ വന്നപ്പോൾ, അവസാന ശ്രമം എന്ന നിലയിൽ മകളെ ഋഷിക്ക് പരിചരണാർത്ഥം വിവാഹം കഴിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അതോടെ രംഗം ശാന്തമായി.
താമസിയാതെ സുകന്യയും ച്യവന മഹർഷിയും ദാമ്പത്യ ജീവിതം ആരംഭിക്കുന്നു. സുകന്യ തന്റെ കുറ്റ സ്‌മരണയോടെയും സ്വീകാര്യതയോടെയും അർപ്പണ ബോധത്തോടെയും സ്‌നേഹ ആദരവുകളൊടെയും അദ്ദേഹത്തെ പരിചരിക്കുന്നു. സംപ്രീതനായ മഹർഷി സുകന്യയിൽ നിന്നും ഒരു മകനെ അഭ്യർത്ഥിക്കുന്നു. സുകന്യ ആദ്യം സമ്മതിച്ചു.പിന്നീട് വീണ്ടു വിചാരം വന്നു. മഹർഷി ഒരു വർഷം സമയം ചോദിച്ചു. സുകന്യ സമ്മതം മൂളി. അശ്വിനി കുമാരന്മാർ ഋഷിയുടെ അഭ്യർത്ഥന പ്രകാരം ഭൂമിയിലേക്ക് ഇറങ്ങി വന്നു. സൂര്യയുടെ ഇരട്ട പുത്രന്മായ അവരോട് തന്റെ യൗവനം വീണ്ടെടുക്കുവാനും അന്ധത മാറുവാനുമുള്ള വഴി ആവശ്യപ്പെട്ടു. ഒരു കാര്യം കൂടി. വരും കാലങ്ങളിൽ എല്ലാ മനുഷ്യ രാശിയുടെ പ്രയോജനത്തിനായി ഒരു വിത്ത് കൂടി നൽകണം. ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഡോക്ടർമാർ കൂടിയാലോചിച്ചു. ഇതിനിടയിൽ സുകന്യയുടെ അടുത്തു ചെന്ന് അദ്ദേഹവുമായുള്ള ഭർത്തൃപദം ഒഴിയാൻ പ്രേരിപ്പിച്ചു എന്ന ഒരു പരാതി രൂപപ്പെട്ടു. സംഗതി സത്യമായിരുന്നു എങ്കിലും ധാർമ്മിഷ്ഠയായ സുകന്യ അതിനു സമ്മതിച്ചില്ല. അവർ ആ ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ചു
ഒടുവിൽ ചികിത്സ ആരംഭിക്കുവാൻ തീരുമാനം ആയി. മൂന്ന് ചികിത്സയാണു നിർദേശിച്ചത്. ധോസിക്കുന്നിലെ ആശ്രമത്തിനടുത്തുള്ള ചന്ദ്രകുപ എന്ന കുളത്തിൽ കുറച്ചു ഔഷധങ്ങൾ ഇട്ട ശേഷം ഋഷിയെ അതിൽ മുക്കുന്നു. രണ്ടാമതായി ഔഷധങ്ങളുടെ ഒരു ലേപനം ഉണ്ടാക്കി ശരീരത്തു പുരട്ടി നിർത്തുന്നു. മൂന്നാമത് ഒരു 'ഔഷധക്കൂട്ട്' തയാറാക്കി മഹർഷി നിത്യേന കഴിക്കുവാൻ നിർദ്ദേശിക്കുന്നു. ചികിത്സ പൂർണമായും വിജയിച്ചു; ആ ഔഷധക്കൂട്ടാണ് പിന്നീട് ച്യവനപ്രാശം എന്ന് വിഖ്യാതമായത്. സഹസ്രാബ്‌ദങ്ങൾ കഴിഞ്ഞിട്ടും, ആധുനിക വൈദ്യം ഇവിടെ ആധിപത്യം ഉറപ്പിച്ചിട്ടും, മനുഷ്യരുടെ ഇടയിൽ ഒരു താരമായി ഇന്നും തുടരുന്നത്. യൗവനയുക്തനായ മഹർഷി തന്റെ ഭാര്യ സുകന്യ യുടെ അടുത്തേക്ക് മടങ്ങി. അവർ മാതൃകപരമായ ദാമ്പത്യം ആരംഭിച്ചു, സുകന്യ രണ്ടു പുത്രന്മാരെ ഋഷിക്ക് നൽകി; അപ്‌നാവനയും ദ്വാദിച്ചയും. പിന്നീടുള്ള കാലം അദ്ദേഹം ആയുർവേദ ഗവേഷണത്തിനായി മാറ്റി വച്ചു. അശ്വിനി കുമാരന്മാരിൽ നിന്ന് ലഭിച്ച വിത്ത് ഋഷി നട്ടുപിടിപ്പിച്ചു. അത് മരമായി, മരത്തിൽ ഫലങ്ങൾ കണ്ടു. ആയുർവേദത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ദിവ്യഫലം ആംല, ധാത്രി, നെല്ലിക്ക എന്നീ പേരുകളിൽ ഇന്നും വിഖ്യാതമായി നിൽക്കുന്നു. ച്യവനപ്രാശം ഇന്ന് കടൽ കടന്നുപോവുകയാണ്.
.