tovino

കൊച്ചി: സിനിമാഷൂട്ടിംഗിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. രണ്ടുദിവസം മുമ്പ് പിറവത്തെ ലൊക്കേഷനിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇന്ന് കടുത്ത വയറുവേദനയുണ്ടായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയത്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് .

രോഹിത് വി എസ്. ആണ് കള സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‍ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.