
കൊല്ലം: ആയൂരിൽ വാഹനപരിശോധനക്കിടെ വൃദ്ധന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്.ഐ നജീം മുഖത്തടിച്ചത്.
ഇതുവഴി ബൈക്കിൽ വന്ന രാമാനന്ദനും ഒപ്പമുളളയാൾക്കും വാഹനത്തിന്റെ രേഖകളോ ഹെൽമറ്റോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് വാഹനം ഓടിച്ചയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇതിനെ ചോദ്യം ചെയ്‌ത രാമാനന്ദനെ പൊലീസ് മർദ്ദിക്കുകയായിരുന്നു.
  
അതേ സമയം രാമാനന്ദൻ എസ്.ഐയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. ഹൃദ്രോഗിയായ രാമാനന്ദൻ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുളളയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.