
1. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിന് എതിരെ കുരുക്ക് മുറുകുന്നു. ശിവശങ്കറിന് എതിരെ ആഴത്തില്‍ അന്വേഷണം വേണം എന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ്. സ്വപ്നയുടെ സാമ്പ്ത്തിക ഇടപാടില്‍ ശിവശങ്കറിന് പങ്ക്. ശിവശങ്കറും സ്വപ്നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശം എന്‍ഫോഴ്സ്‌മെന്റിന്. 30 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതിന് ശിവശങ്കര്‍ സന്ദേശം അയച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ അടുത്ത് പണം അടങ്ങിയ ബാഗുമായി സ്വപ്ന എത്തിയപ്പോള്‍ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നു. സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താന്‍ ആണ് എന്ന് ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്സ്‌മെന്റ്. സ്വപ്നയ്ക്ക് ലോക്ക്ര്‍ എടുക്കാന്‍ സഹായിച്ചതും ശിവശങ്കര്‍.
2. സ്വപ്നയെ ശിവശങ്കര്‍ പല തവണ സാമ്പത്തികമായി സഹായിച്ചു. ഈ പണം സ്വപ്ന തിരികെ നല്‍കിയിട്ടില്ല. സ്വപ്നയ്ക്ക് സന്ദേശം അയച്ചതിനെ കുറിച്ച് ഓര്‍മ്മയില്ലെന്ന് ശിവശങ്കര്‍. വാട്സ് ആപ്പ് സന്ദേശം ടൈപ്പ് ചെയ്തത് ആണോ അതോ മറ്റാരുടേത് എങ്കിലും ഫോര്‍വേഡ് ചെയ്തത് ആണോ എന്ന് അറിയില്ലെന്ന് ശിവശങ്കറിന്റെ മൊഴി. ഈ സാഹചര്യത്തില്‍ ശിവശങ്കറിന് എതിരെ കൂടുതല്‍ അന്വേഷണം വേണം എന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് കോടതിയെ അറിയിച്ചു
3. ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ച് ഇരിക്കുന്നത്. അടുത്ത 10 ദിവസം റിയ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പോകരുത്. മുംബയ് വിട്ട് പോകാന്‍ പൊലീസ് അനുമതി വാങ്ങണം എന്നും നിര്‍ദ്ദേശമുണ്ട്. റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുക ആയിരുന്നു. ഈ ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടന്‍ പുറത്ത് വിടരുതെന്ന അന്വേഷണം സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
4.. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിച്ച് യോഗി സര്‍ക്കാര്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിച്ചത്. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് പത്ത് ദിവസം കൂടി അനുവദിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സമയം നീട്ടി നല്‍കിയത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തും പൊലീസുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു
5.മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും അന്വേഷണ സംഘം കണ്ടു മൊഴി രേഖപ്പെടുത്തി. ഫോറന്‍സിക് വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കേസ് അട്ടിമറിക്കാന്‍ യുപി സര്‍ക്കാരും പൊലീസും ശ്രമിക്കുന്നു എന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെ ആണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചത്. യു.പി പൊലീസിനും സര്‍ക്കാരിനും എതിരേ വ്യാപക പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നിരുന്നു
6. പൗരത്വ ഭേദഗതിക്ക് എതിരായ ഷഹീന്‍ ബാഗിലെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊതു നിരത്തുകള്‍ അനിശ്ചിത കാലത്തേക്ക് കയ്യടക്കി വെക്കാനാവില്ല എന്ന് സുപ്രീംകോടതി. ജനാധി പത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകും പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതു നിരത്തുകള്‍ കയ്യടിക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സമൂഹിക മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളില്‍ കണ്ടത് . സമൂഹത്തില്‍ ധ്രൂവികരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട് . അത് ഷഹീന്‍ ബാഗ് സമരത്തില്‍ പ്രതിഫലിച്ചു. പൊതു നിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാന്‍ ആകി ല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
7. ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ്. ആവശ്യമെങ്കില്‍ വിളിച്ചു വരുത്തും. ലഹരി കേസില്‍ അറസ്റ്റില്‍ ആയ അനൂപ് മുഹമ്മദും ആയുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആവും പ്രധാനമായും വിവരങ്ങള്‍ ആരായുക. അനുപിന് ഹോട്ടല്‍ തുടങ്ങാന്‍ ആറ് ലക്ഷം രൂപ നല്‍കുക മാത്രം ആണ് താന്‍ ചെയ്തത് എന്ന് ആണ് ബിനീഷ് കോടിയേരി അന്വേഷണ സംഘത്തിന് നല്‍കിയ വിവരം. നേരത്തെ കൊച്ചി ഇ.ഡി യൂണിറ്റിനും ബിനീഷ് ഇതേ മൊഴി ആണ് നല്‍കിയത്
8.എന്നാല്‍, 50 ലക്ഷം നല്‍കിയെന്നാണ്, ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഉള്ള അനൂപിന്റെ മൊഴി. ശാന്തിനഗറിലെ ഇഡി ഓഫിസില്‍ രാവിലെ 10.45ന് അഭിഭാഷകര്‍ക്ക് ഒപ്പമെത്തിയ ബിനീഷിനെ 11 മുതല്‍ വൈകിട്ട് 5 വരെ 6 മണിക്കൂര്‍ ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ 70 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനാണു ബിനീഷിനെ വിളിച്ചു വരുത്തിയത്. ലഹരി മരുന്നിന്റെ വിലയായും ലഹരിമരുന്നു വാങ്ങാനുള്ള നിക്ഷേപമായും അക്കൗണ്ടില്‍ പണമെത്തിയിരുന്നു. ഇതു വേര്‍തിരിച്ചു കണ്ടെത്തുക കേസില്‍ പ്രധാനപ്പെട്ട കാര്യമാണ്.