eee

ശ്രീനാരായണഗുരുവിന്റെ പ്രധാനദാർശനിക കൃതിയായ ദർശനമാല പ്രശസ്‌ത കർണ്ണാടക സംഗീതജ്ഞൻ ടി.എം. കൃഷ്‌ണ ശാസ്ത്രീയ സംഗീത രൂപത്തിൽ അവതരിപ്പിച്ചതിനെ അടിസ്ഥാനമാക്കി രാജശ്രീവാര്യർ തയ്യാറാക്കിയ നൃത്തരൂപത്തെ ലോകമെങ്ങുമുള്ള നൃത്താസ്വാദകർ നിറഞ്ഞൊഴുകുന്ന ഹൃദയം കൊണ്ടും നല്ല വാക്കുകളാലുമാണ് സ്വീകരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയായിരുന്ന യാത്രയെക്കുറിച്ച്, ശ്രീനാരായണഗുരുദേവന്റെ തത്വചിന്ത ജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ച് ഡോ. രാജശ്രീവാര്യർ സംസാരിക്കുന്നു...

ശ്രീനാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ദ​ർ​ശ​ന​മാ​ല​ ​വ​ലി​​​യ​ ​വെ​ല്ലു​വി​​​ളി​​​യാ​യി​​​രു​ന്നു​ ​എ​ന്നെ​ ​സം​ബ​ന്ധി​​​ച്ചി​​​ട​ത്തോ​ളം.​ ​പ​ക്ഷേ​ ​അ​ത് ​ന​ന്നാ​യി​ ​വ​ന്നു​വെ​ന്ന​തി​​​ലാ​ണ് ​സ​ന്തോ​ഷം.​ ​ചി​​​ല​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ങ്ങ​നെ​യാ​ണ​ല്ലോ.​ ​എ​ങ്ങ​നെ​യാ​ണോ​ ​ഒ​രു​ ​വ​ട​വൃ​ക്ഷം​ ​നി​ൽ​ക്കു​ന്ന​ത്,​​​ ​അ​താ​യ​ത് ​ഉ​യ​ർ​ന്നു​ ​മു​ക​ളി​ലേ​ക്ക് ​ പോ​കു​മ്പോ​ഴും ​ ​അ​തി​​​ന് ​മു​ക​ളി​ൽ​ ​നി​ന്നും​ ​താ​ഴോ​ട്ടേ​ക്കും​ ​വ​ള​ർ​ച്ച​യു​ണ്ട്.​ ​ആ​ ​താ​ഴേ​ക്ക് ​എ​ത്തി​ ​ഭൂ​മി​യി​ൽ​ ​തൊ​ട്ട് ​വീ​ണ്ടും​ ​മു​ക​ളി​ലേ​ക്ക് ​വ​ള​രു​ന്നു.​ ​അ​തു​പോ​ലൊ​രു​ ​സൈ​ക്കി​ൾ​ ​പ്ര​ക്രി​യ​യാ​ണ് ​സൃ​ഷ്‌​ടി​ ​സ്ഥി​തി​ ​സം​ഹാ​രം.​ ​ഇ​തെ​ല്ലാം​ ​ഒ​ന്നു​ ​ത​ന്നെ​യാ​ണ് ​എ​ന്ന​ ​സ​ത്യ​ത്തെ​യാ​ണ് ​ദ​ർ​ശ​ന​മാ​ല​ ​പ്ര​തി​​​ഫ​ലി​പ്പി​ക്കു​ന്ന​ത്.​"" സാ​ർ​ത്ഥ​ക​മാ​യ​ ​ഒ​രു​ ​യാ​ത്ര​യു​ടെ​ ​തെ​ളി​​​മ​യോ​ടെ​ ​പ്ര​ശ​സ്‌​ത​ ​ന​ർ​ത്ത​കി​​​ ​രാ​ജ​ശ്രീ​ ​വാ​ര്യ​ർ​ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങി​.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​​​ന്റെ​ ​പ്ര​ധാ​ന​ ദാർശനിക ​കൃ​തി​​​യാ​യ​ ​ദ​ർ​ശ​ന​മാ​ല​ ​പ്ര​ശ​സ്‌​ത​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​ൻ​ ​ടി​​.​എം.​ ​കൃ​ഷ്‌​ണ​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​രൂ​പ​ത്തി​​​ൽ​ ​അ​വ​ത​രി​​​പ്പി​​​ച്ച​തി​​​നെ​ ​അ​ടി​​​സ്ഥാ​ന​മാ​ക്കി​​​ ​രാ​ജ​ശ്രീ​വാ​ര്യ​ർ​ ​ത​യ്യാ​റാ​ക്കി​​​യ​ ​നൃ​ത്ത​രൂ​പ​മാ​ണ് ലോകമെമ്പാടുമുള്ള നൃത്താസ്വാദകർ ഹൃ​ദ​യം​ ​കൊ​ണ്ടും​ ​ന​ല്ല​ ​വാ​ക്കു​ക​ളാ​ലും​ ​സ്വീ​ക​രി​​​ച്ച​ത്.​ ​യു.​എ​സി​​​ലെ​ ​'​കൊ​ള​റാ​ഡോ​ ​അ​സോ​സി​​​യേ​ഷ​ൻ​ ​ഫോ​ർ​ ​ഫൈ​ൻ​ ​ആ​ർ​ട്സി​​​"​ ​ന്റെ​ ​പ്ര​കൃ​തി​​​ ​ഓൺലൈൻ ഫെ​സ്റ്റി​​​നു​വേ​ണ്ടി​​​യാ​യി​​​രു​ന്നു​ ​സെ​പ്‌​തം​ബ​ർ​ ​അ​വ​സാ​ന​വാ​രം​ ​രാ​ജ​ശ്രീ​ ​വാ​ര്യ​ർ​ ​നൃ​ത്തം​ ​പ്രീ​മി​​​യ​ർ​ ​ചെ​യ്‌​ത​ത്.​ ​ര​ണ്ടു​ദി​​​വ​സം​ ​കൊ​ണ്ട് ​കൊ​റി​​​യോ​ഗ്രാ​ഫി​​​ ​ചെ​യ്‌​ത​ ​നൃ​ത്തം​ ​വീ​ഡി​​​യോ​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്‌​ത് ​ഫെ​സ്റ്റി​​​ൽ​ ​അ​വ​ത​രി​​​പ്പി​​​ക്കു​ക​യാ​യി​​​രു​ന്നു.
'​'​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​​​ന്റെ​ ​കൃ​തി​​​ക​ൾ​ക്ക് ​എ​ന്ന​ത്തേ​ക്കാ​ളു​മേ​റെ​ ​പ്ര​സ​ക്തി​​​യു​ണ്ട്.​ ​ജാ​തീ​യ​ത​യ്‌​ക്കും​ ​വ​ർ​ഗീ​യ​ത​യ്‌​ക്കും​ ​മു​ക​ളി​​​ലാ​ണ് ​മ​നു​ഷ്യ​ത്വ​മെ​ന്ന​ ​നി​​​ല​പാ​ടു​ള്ള,​ ​ന​ന്മ​യും​ ​സ്‌​നേ​ഹ​വും​ ​ഉ​യ​ർ​ത്തി​​​പ്പി​​​ടി​​​ക്കു​ന്ന,​ ​പ്ര​പ​ഞ്ചം​ ​എ​ന്നു​പ​റ​യു​ന്ന​ത് ​മ​നു​ഷ്യ​ൻ​ ​മാ​ത്ര​മ​ല്ലെ​ന്ന് ​പ​റ​യു​ന്ന​ ​ആ​ദ്ധ്യാ​ത്മി​​​ക​ത​യാ​ണ്​ ​ശ്രീ​നാ​രാ​യ​ണ​ ​ത​ത്വ​ചി​​​ന്ത. അത്​ ​പ​റ​യു​ക​യും​ ​പ്ര​ച​രി​​​പ്പി​​​ക്കു​ക​യും​ ​ചെ​യ്യേ​ണ്ട​ത് ​ഒ​രു​ ​ക​ലാ​കാ​രി​​​ ​എ​ന്ന​ ​നി​​​ല​യി​​​ൽ​ ​എ​ന്റെ​ ​ക​ട​മ​യാ​ണെ​ന്ന് ​ക​രു​തു​ന്നു.​ ​ഒ​രു​ ​ആ​ർ​ട്ടി​​​സ്റ്റ് ​എ​ന്ന​ ​നി​​​ല​യി​​​ൽ​ ​ന​മു​ക്ക് ​ചു​റ്റും​ ​ന​ട​ക്കു​ന്ന​ ​പ​ല​ ​വി​​​വേ​ച​ന​ങ്ങ​ളോ​ടു​മു​ള്ള​ ​എ​ന്റെ​ ​പ്ര​തി​​​ക​ര​ണം​ ​എ​ന്റെ​ ​ക​ല​യി​​​ലൂ​ടെ​യാ​ണ് ​പ​ല​പ്പോ​ഴും.​"​"​ ​രാ​ജ​ശ്രീ​ ​വാ​ര്യ​ർ​ ​ ചൂണ്ടിക്കാട്ടി.

ഭ​ര​ത​നാ​ട്യ​ത്തി​​​ന്റെ ലാ​വ​ണ്യ​ത​ത്വം​ ​കൊ​ണ്ടു​വ​ന്നു

ഈ​ശ്വ​ര​ൻ​ ​എ​ന്ന് ​ന​മ്മ​ൾ​ ​വി​ളി​ക്കു​ന്ന​ ​ഒ​രു​ ​ശ​ക്തി​ ​ഈ​ ​പ്ര​പ​ഞ്ച​ത്തെ​ ​സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്ന​ത് ​വ​ള​രെ​ ​സു​ന്ദ​ര​മാ​യി​ട്ടാ​ണ്.​ ​അ​തേ​ ​സ​മ​യം​ ​മ​നു​ഷ്യ​ൻ​ ​അ​തി​ൽ​ ​ജ​ഡ​ങ്ങ​ളെ​ ​സൃ​ഷ്‌​ടി​ക്കു​ന്നു,​ ​അ​തി​നെ​ ​ശൂ​ന്യ​മാ​ക്കു​ന്നു.​ ​മ​നു​ഷ്യ​ന്റെ​ ​ത​ന്നെ​ ​ചെ​യ്‌​തി​ക​ൾ​ ​കൊ​ണ്ട് ​അ​തി​ന​ക​ത്ത് ​ഒ​ന്നു​മി​ല്ലാ​ത്ത​താ​യി​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.​ ​പൂ​ർ​ണ​ത്തി​ൽ​ ​നി​ന്നും​ ​പൂ​ർ​ണം​ ​ഒ​ഴി​വാ​ക്കി​യാ​ലും​ ​പൂ​ർ​ണം​ ​അ​വ​ശേ​ഷി​ക്കും​ ​എ​ന്ന​ ​ത​ത്വ​ചി​ന്താ​പ​ര​മാ​യ​ ​ഔ​ന്ന​ത്യ​ത്തി​​​ന്റെ​ ​കാ​ഴ്‌​ച​പ്പാ​ടും​ ​ദ​ർ​ശ​ന​മാ​ല​ ​മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്നു.​ ​ടി.​ ​എം.​ ​കൃ​ഷ്‌​ണ​ ​ഭ​ര​ത​നാ​ട്യ​ത്തി​ലെ​ ​ശ​ബ്‌​ദം​ ​എ​ന്ന​ ​ഒ​രു​ ​സം​ഗീ​ത​രൂ​പ​ത്തി​ലാ​ണ് ​'​ദ​ർ​ശ​ന​മാ​ല​"​ ​പാ​ടി​യി​രി​ക്കു​ന്ന​ത്.​ ​ ഇ​ത് ​നൃ​ത്ത​മാ​യി​ ​ അ​വ​ത​രി​പ്പി​ച്ചാ​ലോ​ ​എ​ന്ന് ​തോ​ന്നി​യ​തും അതുകൊണ്ടാണ്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കൃ​ഷ്‌​ണ​യെ​ ​പ​രി​ച​യ​മു​ണ്ട്.​ ​അ​ങ്ങ​നെയാണ് ​ ​ദ​ർ​ശ​ന​മാ​ല​ ​നൃ​ത്ത​മാ​യി​ ​ചെ​യ്യ​ട്ടേ​ ​എ​ന്ന് ​ചോ​ദി​ച്ചതും ഉ​റ​പ്പാ​യും​ ​ചെ​യ്യൂ​ ​എ​ന്ന് ​കൃ​ഷ്‌​ണ​ ​പ​റ​ഞ്ഞതും.​ ​പാ​ട്ടും​ ​മൃ​ദം​ഗ​വും​ ​വ​യ​ലി​​​നും​ ​ഘ​ട​വു​മാ​യി​​​രു​ന്നു​ ​അ​തി​​​ലു​ള്ള​ത്.​ ​എ​നി​​​ക്ക​ത് ​പോ​രാ​യി​​​രു​ന്നു.​ ​ഞാ​ന​ത് ​ചെ​യ്യു​മ്പോ​ൾ​ ​എ​ന്റെ​ ​കാ​ലു​ക​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​ച​ലി​​​ക്കു​ന്ന​ത് ​എ​ന്ന​തി​​​ന​നു​സ​രി​​​ച്ച് ​ ​കൃ​ത്യ​മാ​യ​ ​ ഒരു കാ​ര്യം​ ​വേണമായി​​​രു​ന്നു.​ ​അതിനാണ് ​ ​ന​ട്ടു​വാ​ങ്ക​വും​ ​ചേ​ർ​ത്ത് അ​വ​ത​രി​​​പ്പി​​​ച്ച​ത്.​ ​കു​റേ​ ​കാ​ഴ്‌​ച​ക്കാ​രി​​​ലേ​ക്ക് ​നൃ​ത്ത​മെ​ത്തി​​​ ​എ​ന്ന​തി​​​നോ​ടൊ​പ്പം​ ​ത​ന്നെ​ ​അ​ത് ​സ്വീ​ക​രി​​​ക്ക​പ്പെ​ട്ടു​ ​എ​ന്ന​തി​​​ലാ​ണ് ​സ​ന്തോ​ഷം.​ ​ചി​​​ല​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ങ്ങ​നെ​യാ​ണ​ല്ലോ.​ ​കൃ​ഷ്‌​ണ​ ​ത​ന്നെ​ ​പ​റ​ഞ്ഞ​ത് ​പാ​ട്ടു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​നൃ​ത്ത​വും​ ​ചെ​യ്‌​ത​ത് ​എ​ന്നാ​ണ്,​ ​പാ​ട്ടി​​​ൽ​ ​നി​​​ന്നും​ ​നൃ​ത്തം​ ​മാ​റി​​​ ​നി​​​ൽ​ക്കു​ന്നി​​​ല്ല.​ ​ആ​ ​പാ​ട്ടി​​​ൽ​ ​ചി​​​ല​ ​മൗ​ന​ങ്ങ​ളു​ണ്ട്,​ ​ആ​ ​മൗ​ന​ങ്ങ​ളെ​ ​ മൗ​ന​ങ്ങ​ളാ​യി​​​ ​ത​ന്നെ​ ​ഞാ​ൻ​ ​നൃ​ത്ത​ത്തി​​​ൽ​ ​നി​​​ല​നി​​​റു​ത്തി​​.​ ​എ​നി​​​ക്ക് ​പാ​ട്ട് ​അ​റി​​​യു​ന്ന​തു​കൊ​ണ്ടാ​ണ് ​അ​ങ്ങ​നെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​​​യു​ന്ന​ത്.​ ​എ​ന്റെ​ ​ ഒ​രു​ ​ഇ​ട​പെ​ട​ൽ​ ​അ​ങ്ങ​നെ​യാ​ണ്.​ ​പ​ല​രും​ ​പ​റ​ഞ്ഞ​ത് ​ദ​ർ​ശ​ന​മാ​ല​ ​നൃ​ത്ത​രൂ​പ​മാ​യ​പ്പോ​ൾ​ ​അ​തി​​​ൽ​ ​സം​ഗീ​തം​ ​ കാ​ണാ​ൻ​ ​പ​റ്റു​ന്നു​ ​എ​ന്നാ​ണ്.​ ​എ​ന്റെ​ ​നൃ​ത്തം​ ​സം​ഗീ​തം​ ​കൂ​ടി​​​യാ​ണ്,​ ​സം​ഗീ​തം​ ​എ​നി​​​ക്ക് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​യ​തു​കൊ​ണ്ട് ​സം​ഗീ​ത​ത്തി​​​ന്റേ​താ​യ​ ​ഒ​രു​ ​ഗു​ണ​മേ​ന്മ​ ​നൃ​ത്ത​ത്തി​​​ന് ​വേ​ണം​ ​എ​ന്ന​ ​നി​​​ർ​ബ​ന്ധ​വു​മു​ണ്ട്.​ ​ഭ​ര​ത​നാ​ട്യ​ത്തി​​​ന്റെ​ ​ ലാ​വ​ണ്യ​ത​ത്വ​ത്തോ​ട് ​അ​തു​ ​ചേ​ർ​ന്നു​ ​നി​​​ൽ​ക്കു​ക​യും​ ​വേ​ണം,​ ​എ​ന്നാ​ലേ​ ​നൃ​ത്ത​ത്തി​​​ന് ​സൗ​ന്ദ​ര്യ​മു​ണ്ടാ​കു​ക​യു​ള്ളൂ.​ ​പൂ​ർ​ണ​ത​യി​​​ല്ലാ​തെ​ ​ഒ​ന്നും​ ​ചെ​യ്‌​തി​​​ട്ട് ​കാ​ര്യ​മി​​​ല്ല​ല്ലോ.​ ​അ​തി​​​നൊ​രു​ ​ഭം​ഗി​​​ ​വ​ന്നു,​ നർത്തക​രും​ ​ അല്ലാത്തവരും ​അ​ഭി​​​ന​ന്ദി​​​ച്ചു.

eee

ചേ​ർ​ത്തു​നി​​​റു​ത്തി​​​യ​വർ ആ​ന​ന്ദ​ക്ക​ണ്ണീ​ർ​ ​തൂ​കി​​​യ​വർ

ഗു​രു​വി​​​ന്റെ​ ​ ചി​​​ന്ത​ക​ളു​ണ്ട​ല്ലോ...​ ​ന​മ്മ​ൾ​ ​അ​ത്ഭു​ത​പ്പെ​ട്ടു​പോ​കും.​ ​ഇ​വി​​​ടെ​ ​ഗു​രു​ എ​ന്നു​ ​പ​റ​യു​ന്ന​വ​ർ​ ​പോ​ലും​ ​ഗു​രു​വി​​​ന്റെ​ ​ കൃ​തി​​​ക​ളെ​ ​എ​ത്ര​ത്തോ​ളം​ ​എ​ടു​ത്തു ​നോ​ക്കി​​​യി​​​ട്ടു​ണ്ടെ​ന്ന് ​എ​നി​​​ക്ക​റി​​​യി​​​ല്ല.​ ​ ​ഇ​പ്പോ​ൾ​ ​'​കാ​ളി​​​നാ​ട​ക​"​ ​മെ​ടു​ത്താ​ൽ​ ​അ​തി​​​ലെ​ ​കാ​ളി​​​ ​ ഊ​ർ​ജ​ത്തി​​​ന്റെ​ ​പ​ര​മ​മാ​യ​ ​ഒ​രു​ ​ഇ​രി​​​പ്പി​​​ട​മാ​ണ്.​ ​ആ​ ​കാ​ളി​​​ ​ഇ​ങ്ങ​നെ​ ​സ്വ​സ്ഥ​മാ​യി​​​ ​പ്രൗ​ഢ​യാ​യി​​​ ​ഇ​രി​​​ക്കു​ക​യ​ല്ല,​ ​ഉ​ന്മാ​ദി​​​നി​​​യാ​യ​ ​ഒ​രു​ ​സ്ത്രീ​ ​സാ​ന്നി​​​ദ്ധ്യം​ ​ത​ന്നെ​യാ​ണ​വ​ർ.​ ​സ്ത്രീ​ത്വ​ത്തെ​ ​ആ​ഘോ​ഷി​​​ക്കു​ന്ന​ ​കാ​ളി​​​യാ​ണ്,​ ​അ​ല്ലാ​തെ​ ​രൗ​ദ്ര​ഭാ​വ​ത്തി​​​ൽ​ ​മാ​ത്രം​ ​ഇ​രി​​​ക്കു​ന്ന​ ​കാ​ളി​​​യ​ല്ല​ നാരായണ​ഗു​രു​വി​​​ന്റെ​ ​കാ​ളി​​.​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​പ​ര​മ​ഹം​സ​ർ​ ​ഒ​ക്കെ​ ​ക​ണ്ട​തു​പോ​ലെ​ ​സൃ​ഷ്‌​ടി​​​യു​ടെ​യും​ ​സ്ഥി​​​തി​​​യു​ടെ​യും​ ​സം​ഹാ​ര​ത്തി​​​ന്റെ​യും​ ​മൂ​ർ​ത്തി​​​മ​ദ്ഭാ​വ​മാ​ണ് ​കാ​ളി​​,​ ​അ​ല്ലാ​തെ​ ​സം​ഹാ​ര​രൂ​പി​​​ണി​​​യാ​യി​​​ ​മാ​ത്രം​ ​ഇ​രി​​​ക്കു​ക​യ​ല്ല​ ​കാ​ളി​​,​ ​കാ​ളി​​​യി​​​ൽ​ ​എ​ല്ലാ​മു​ണ്ട്.​ ​ഇ​തേ​ ​കാ​ഴ്‌​ച​പ്പാ​ട് ​ത​ന്നെ​യാ​ണ് ​നാ​രാ​യ​ണ​ഗു​രു​വി​​​ന്റെ​ ​കൃ​തി​​​ക​ളി​​​ലെ​ല്ലാം,​ ​ഇ​പ്പോ​ൾ​ ​'​പി​​​ണ്ഡ​ന​ന്ദി​​​"​​​ ​യും​ ​കാ​ളി​​​നാ​ട​ക​വും​ ​ഞാ​ൻ​ ​ചെ​യ്ത​പ്പോ​ൾ​ ​ജീ​വി​​​ത​ത്തി​​​ൽ​ ​എ​ന്റെ​ ​കാ​ഴ്‌​ച​പ്പാ​ടു​ക​ൾ​ ​ത​ന്നെ​യാ​ണ് ​മാ​റ്റി​​​യെ​ഴു​ത​പ്പെ​ട്ട​ത്.​ ​അ​മേ​രി​​​ക്ക​യി​​​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​അ​സോ​സി​​​യേ​ഷന്റെ ആഭിമുഖ്യത്തിലാ​യി​​​രു​ന്നു​ ​ന്യൂയോർക്കിൽ പി​​​ണ്ഡ​ന​ന്ദി​​​ അവതരിപ്പിച്ചത്.​ ​ഗു​രു​കൃ​തി​​​ക​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​​​ ​ഒ​രു​ ​നൃത്തം ​അവതരിപ്പിക്കണ​മെ​ന്ന് ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​​​രു​ന്നു.​ ​ഞാ​ൻ​ ​കാ​ളി​​​ ​നാ​ട​കം​ ​ചെ​യ്‌​തി​​​ട്ടു​ണ്ടെ​ന്ന് ​പ​റ​യു​ക​യും​ ​അ​വ​രു​ടെ​ ​നി​​​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​തേ​‌​ടു​ക​യും​ ​ചെ​യ്തി​​​രു​ന്നു.​ ​അ​വ​ർ​ ​ത​ന്ന​ ​നി​​​ർ​ദേ​ശ​ങ്ങ​ളി​​​ലൊ​ന്നാ​യി​​​രു​ന്നു​ ​പി​​​ണ്ഡ​ന​ന്ദി.​ ​ഒ​രു​പാ​ട് ​പേ​രു​ടെ​ ​ആ​ഗ്ര​ഹ​മാ​ണ് ​നൃ​ത്ത​രൂ​പ​ത്തി​​​ൽ​ ​പി​​​ണ്ഡ​ന​ന്ദി​​​ ​കാ​ണു​ക​യെ​ന്ന​തും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​വ​ല്ലാ​ത്ത​ ​അ​നു​ഭ​വ​മാ​യി​​​രു​ന്നു​ ​ആ​ ​നൃ​ത്തം​ ​അ​വ​ത​രി​​​പ്പി​​​ച്ച​പ്പോ​ഴു​ണ്ടാ​യ​ത്.​ ​പെ​ർ​ഫോ​മ​ൻ​സ് ​ക​ഴി​​​ഞ്ഞ​യു​ട​നെ​ ​കു​റേ​പേ​ർ​ ​എ​ന്റെ​ ​ചു​റ്റി​​​ലും​ ​നി​​​റ​ഞ്ഞു.​ ​പ​ല​രും​ ​ക​ര​ഞ്ഞു​കൊ​ണ്ടാ​യി​​​രു​ന്നു​ ​അ​വ​രു​ടെ​ ​സ​ന്തോ​ഷം​ ​അ​റി​​​യി​​​ച്ച​ത്.​ ​പി​​​ണ്ഡ​ന​ന്ദി​​​യു​ടെ​ ​സാ​ഹി​​​ത്യം​ ​അ​ങ്ങ​നെ​യാ​ണ്,​ ​ഒ​രു​ ​ക​ല്ലി​​​ന്റെ​ ​ഇ​ട​യ്‌​ക്കി​​​രി​​​ക്കു​ന്ന​ ​ഒ​രു​ ​ജീ​വി.​ ​അ​തെ​ങ്ങ​നെ​ ​ജീ​വി​​​ച്ചി​​​രി​​​ക്കു​ന്നു?​ ​അ​ത് ​ഈ​ ​പ്ര​പ​ഞ്ച​ദാ​താ​വി​​​ന്റെ​ ​കൃ​പ​ ​കൊ​ണ്ടാ​ണ്.​ ​ആ​ ​ ക​ല്ലൊ​ന്ന് ​ച​രി​​​ഞ്ഞാ​ൽ ​ ​ജീ​വി​​​ ​ച​ത്തു​പോ​കും.​ ​പ​ക്ഷേ,​ ​ആ​ ​ക​ല്ല് ​ച​രി​​​യു​ന്നി​​​ല്ല.​ ​ആ​ ​ക​ല്ല് ​ച​രി​​​യ​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന​ത് ​നേ​ര​ത്തെ​ ​തീ​രു​മാ​നി​​​ക്ക​പ്പെ​ട്ടി​​​ട്ടു​ണ്ട്.​ ​ആ​ ​കൃ​തി​​​ ​തു​ട​ങ്ങു​ന്ന​ത് ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ്.​ ​ഗ​ർ​ഭ​ത്തി​​​ലി​​​രി​​​ക്കു​ന്ന​ ​ശി​​​ശു​വി​​​ന്റെ​ ​അ​ച്ഛ​ൻ​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ആ​രാ​ണ്,​ ​അ​തി​​​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യു​മാ​ണോ?​,​ അല്ല. ​ ​ദി​​​ ​സു​പ്രീം​ ​ആ​ണ് ​ആ​ ​ശി​​​ശു​വി​​​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും.​ ​വി​​​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​​​ലും​ ​ആ​ ​കു​ഞ്ഞി​​​നെ​ ​കാ​ത്തു​ര​ക്ഷി​​​ക്കു​ന്ന​ത് ​ഈ​ശ്വ​ര​ന്റെ​ ​കൃ​പ​യാണ്.​ ​അ​ച്‌​ഛ​ൻ​ ​എ​ന്നു​ ​വി​​​ളി​​​ക്കേ​ണ്ട​ത് ​ഭ​ഗ​വാ​നെ​യാ​ണ്.​ ​പി​​​ണ്ഡ​ന​ന്ദി​​​ ​എ​നി​​​ക്ക് ​അ​ത്ര​യും​ ​സ​ന്തോ​ഷ​വും​ ​സം​തൃ​പ്‌​തി​​​യും​ ​ത​ന്ന​ നൃത്തരൂപമാണ്.​ ​ദ​ർ​ശ​ന​മാ​ല​യെ​ ​സം​ബ​ന്ധി​​​ച്ചി​​​ട​ത്തോ​ളം​ ​​ ​ആ​ഴ​ത്തി​​​ലു​ള്ള​ ​അ​റി​​​വാ​ണെ​ന്നു​ ​ത​ന്നെ​ ​പ​റ​യാം.​ ​അ​തി​​​ലെ ​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​വ​രി​​​ ​ ഇങ്ങനെയാണ്. ​ ഒ​രു​ ​ഊ​ർ​ജ​ബി​​​ന്ദു​ ​ജ​നി​​​ക്കു​മ്പോ​ൾ​ ​അ​തി​​​ന്റെ​ ​ മ​ന​സി​​​ലു​ണ്ടാ​കും​ ​എ​ങ്ങ​നെ​ ​ജ​നി​​​ക്കാം,​ ​ഏ​തൊ​ക്കെ​ ​രീ​തി​​​യി​​​ൽ​ ​വ​ള​രാം,​ ​ഏ​തൊ​ക്കെ​ ​രീ​തി​​​യി​​​ൽ​ ​പ​ട​രാം.​ ​ഇ​തൊ​ക്കെ​ ​മ​ന​സി​​​ൽ​ ​വ​ച്ചു​കൊ​ണ്ടാ​ണ് ​ഒ​രു​ ഊ​ർ​ജ​ബി​​​ന്ദു​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​പി​​​ന്നെ​ ​അ​തി​​​ന്റെ​ ​ത​ന്നെ​ ​ധ്യാ​ന​ത്തി​​​ൽ​ ​നി​​​ന്നാ​ണ് ​സൃ​ഷ്‌​ടി​​​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ഇ​ത് ​ പ​റ​യുന്നതുപോ​ലെ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല,​ ​ചെ​യ്‌​തു​ ​കാ​ണി​​​ക്കു​മ്പോ​ൾ.​ ​ഒ​രു​ ​വ​ലി​​​യ ​വെ​ല്ലു​വി​​​ളി​​​ ​ത​ന്നെ​യാ​യി​​​രു​ന്നു​ ​ എന്നെ​ ​സം​ബ​ന്ധി​​​ച്ചി​​​ട​ത്തോ​ളം.​ ​പ​ക്ഷേ​ ​അ​തു​ ​ന​ന്നാ​യി​​​ ​വ​ന്നു,​ ​അ​ത് ​ആ​ശ​യ​വി​​​നി​​​മ​യം​ ​ചെ​യ്യാ​ൻ​ ​പ​റ്റി​.

eee

ക​ല ​ ​ഒ​രു​ക​ലാ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടി​​​യാ​ണ്

ഈ​ ​ഒ​രു​ ​കാ​ലം​ ​മ​നു​ഷ്യ​ന്റെ​ ​കൊ​ച്ചു​കൊ​ച്ചു​ ​ഭാ​ഗ്യ​ത്തെ​ ​കു​റി​ച്ച് ​ കൂടി അ​റി​യേ​ണ്ട​ ​കാ​ല​മാ​ണ്.​ ​ചു​റ്റു​പാ​ടും​ ​എ​ത്ര​യോ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​പ​ട്ടി​ണി​ ​കി​ട​ക്കു​ന്ന​ ​കാ​ല​മാ​ണ്.​ ​ന​മു​ക്ക് ​പ​ട്ടി​ണി​ ​കി​ട​ക്കാ​തെ​ ​ഇ​ങ്ങ​നെ​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​തു​കൊ​ണ്ട് ​ഓ​രോ​ ​കാ​ര്യ​ത്തി​ലും​ ​ന​മ്മ​ൾ​ ​ന​ന്ദി​​​യു​ള്ള​വ​രാ​ക​ണം.​ ​ആ​ ​തി​രി​ച്ച​റി​വാ​ണ് ​എ​നി​ക്കു​ണ്ടാ​കു​ന്ന​ത്.​ ​ക​ലാ​കാ​ര​ന്മാ​ർ​ ​ജ​നി​ക്കു​ന്ന​ത് ​സ​മ്പ​ന്ന​രാ​യി​ട്ടാ​ണ്.​ ​പ​ക്ഷേ​ ​മ​രി​ക്കു​മ്പോ​ൾ​ ​ഒ​ന്നു​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.​ ​ഞ​ങ്ങ​ൾ​ ​കു​റ​ച്ച് ​ ആളുകൾ ​ചേ​ർ​ന്ന് ​പ്രാ​യ​മാ​യി​ട്ടു​ള്ള​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഞ​ങ്ങ​ളാ​ലാ​കു​ന്ന​ ​ത​ര​ത്തി​ൽ​ ​കു​റ​ച്ച് ​പ​ണം​ ​സ്വ​രൂ​പി​ച്ച് ​കൊ​ടു​ത്തു.​ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല​ ​ആ​ ​കാ​ര്യം.​ ​കൃ​ത്യ​മാ​യി​ ​വ​രു​മാ​ന​മു​ള്ള​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​ പെ​ൻ​ഷ​ൻ​ കിട്ടുന്നതു ​‌​പോ​ലെയുള്ള ​ ​​ഒ​രു​ ​ശ്ര​മം​ ​തു​ട​ങ്ങ​ണം.​ ​ഉ​ത്സ​വ​കാ​ല​ത്തെ​ ​മാ​ത്രം ​നോ​ക്കി​യി​രി​ക്കു​ന്ന​ ​നൃ​ത്ത​സം​ഘ​ങ്ങ​ളു​ണ്ട്.​ ​പൂ​ര​മി​ല്ലാ​തെ​ ​വ​രു​മ്പോ​ൾ​ ​അ​ക്കൊ​ല്ലം​ ​പ​ട്ടി​ണി​ ​കി​ട​ക്കു​ന്ന​ ​ക​ലാ​കാ​ര​ന്മാ​രുമു​ണ്ട്.​ ​ചു​റ്റിലും ​ ​ന​മ്മ​ൾ​ ​ കണ്ണോടിക്ക​ണം.​ ​ക​ലാ​കാ​രി​ ​എ​ന്ന​ത് ​വേ​ദി​യി​ൽ​ ​ പെ​ർ​ഫോം​ ​ചെ​യ്യു​ക,​ ​കൈ​യ​ടി​ ​വാ​ങ്ങു​ക,​ ​അ​തി​ൽ​ ​അ​ഭി​ര​മി​ക്കു​ക​ ​എ​ന്ന​ത് ​മാ​ത്ര​മ​ല്ല.​ ​ക​ല​ ​എ​ന്ന​ത് ​ഒ​രു​ ​ക​ലാ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടി​യാ​ണ്.​ ​ക​ല​യെ​ ​മാ​ത്രം​ ​കൊ​ണ്ടു​ ​വ​രി​ക​ ​എ​ന്ന​ത​ല്ല,​ ​എ​ല്ലാ​ ​ക​ലാ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​കൂ​ടെ​ ​കാ​ണാ​നും​ ​അ​വ​ർ​ക്ക് ​വേ​ണ്ട​ത് ​ന​മ്മ​ളാ​ൽ​ ​ക​ഴി​​​യു​ന്ന​ത് ​ന​ൽ​കാ​നും ​ ​ഈ​ ​മേ​ഖ​ല​യി​ലെ​ ​പ്രാ​യ​മാ​കു​ന്ന​വ​രെ​ ​മ​റ്റു​ ​ആ​കു​ല​ത​ക​ളൊ​ന്നു​മി​ല്ലാ​തെ​ ​സം​ര​ക്ഷി​ക്കാ​നു​മൊ​ക്കെ​ ​ആ​ലോ​ചി​ക്കേ​ണ്ട​ ​സ​മ​യ​മാ​ണിത്.

ദർശനമാല

വേ​ദാ​ന്ത​ശാ​സ്ത്ര​ത്തെ​ ​പ​ത്തു​ദ​ർ​ശ​ന​ങ്ങ​ളാ​യി​ ​വി​ഭ​ജി​ച്ച് ​പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​പ്ര​ശ​സ്‌​ത​മാ​യ​ ​ദാ​ർ​ശ​നി​ക​കൃ​തി​യാ​ണ് ​ദ​ർ​ശ​ന​മാ​ല.​ 1916​ ​ലാ​ണ് ​ഗു​രു​ ​ഇ​ത് ​ര​ചി​ച്ച​തെ​ന്ന് ​ക​രു​ത​പ്പെ​ടു​ന്നു.​ ​ഇ​തേ​ ​പോ​ലെ​ ​വി​ഷ​യ​വി​ഭ​ജ​നം​ ​ചെ​യ്‌​തു​സ​മ​ഗ്ര​മാ​യി​ ​വേ​ദാ​ന്ത​ശാ​സ്ത്രം​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​മ​റ്റൊ​രു​കൃ​തി​ ​മ​ല​യാ​ള​ത്തി​ലോ​ ​സം​സ്‌​കൃ​ത​ത്തി​ലോ​ ​ഇ​ല്ല.​ ​ശാ​സ്ത്രം,​ ​വേ​ദാ​ന്തം,​ ​അ​നു​ഭൂ​തി​ ​എ​ന്നി​വ​യി​ൽ​ ​ഗു​രു​വി​ന്റെ​ ​അ​ഗാ​ധ​മാ​യ​ ​പാ​ണ്ഡി​ത്യം​ ​ഈ​ ​കൃ​തി​യി​ൽ​ ​ദ​ർ​ശി​ക്കാം.​ ​വേ​ദാ​ന്ത​ശാ​സ്ത്ര​ത്തെ​ ​മു​ഴു​വ​ൻ​ ​പ​ത്തു​ദ​ർ​ശ​ന​ങ്ങ​ളാ​യി​ ​ക്ര​മ​പ്പെ​ടു​ത്തി​ ​പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ​ദ​ർ​ശ​ന​മാ​ല​ ​എ​ന്ന് ​പേ​രു​ന​ൽ​കി​യ​ത്.​ ​ഒ​ന്നു​മു​ത​ൽ​ ​ഏ​ഴു​വ​രെ​യു​ള്ള​ ​ദ​ർ​ശ​ന​ങ്ങ​ളി​ൽ​ ​സി​ദ്ധാ​ന്ത​ അം​ശ​ങ്ങ​ൾ​ക്കാ​ണ് ​പ്രാ​ധാ​ന്യം.​ ​എ​ട്ടും​ ​ഒ​ൻ​പ​തും​ ​ദ​ർ​ശ​ന​ങ്ങ​ൾ​ ​സാ​ധ​നാ​പ​ര​ങ്ങ​ളാ​ണ്.​ ​അ​നു​ഷ്‌​ടു​പ്പ് ​വൃ​ത്ത​ത്തി​ലു​ള്ള​ ​പ​ത്തു​ശ്ളോ​ക​ങ്ങ​ളി​ൽ​ ​ഓ​രോ​ ​ദ​ർ​ശ​ന​ങ്ങ​ളും​ ​അ​ട​ങ്ങു​ന്നു.​ ​ഋഷി​ ക​വി​യാ​യ​ ​മ​ഹാ​ഗു​രു​വി​ന്റെ​ ​അ​മൂ​ല്യ​സം​ഭാ​വ​ന​യാ​ണ് ​ദ​ർ​ശ​ന​മാ​ല.