
ജർമൻ കാർ നിർമാതാക്കളായ പോർഷെയുടെ സ്റ്റൈലിഷ് മോഡലായ 911 കരേര എസ് സ്വന്തമാക്കി നടൻ ഫഹദ് ഫാസിൽ. പോർഷെയിലെ സൂപ്പർ താരമായ കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന നിറത്തിലെ ഗ്ലാമറസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ഒരേയൊരു പൈതൺ ഗ്രീൻ നിറത്തിലെ കരേര എസിന്റെ ഉടമയായി മാറിയിരിക്കുകയാണ് ഇതോടെ ഫഹദ്.

ഉപഭോക്താവിന്റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷൻ വരുത്താൻ സാധിക്കുമെന്ന പ്രത്യേകതയും കരേരയ്ക്കുണ്ട്. ഏകദേശം 1.90 കോടി രൂപയാണ് കരേരയുടെ എക്സ് ഷോറൂം വില. 2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പി.എസ് കരുത്തുണ്ട്. 308 കിലോമീറ്റർ പരമാവധി വേഗതയുള്ള കരേര 3.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്തും.