
തിരുവനന്തപുരം: വൈദുതി വകുപ്പു മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി. തോമസ് ഐസക്, ഇ പി ജയരാജൻ വി എസ് സുനിൽകുമാർ എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ചികിത്സ തേടിയിരുന്ന മന്ത്രിമാർ. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ മന്ത്രി മണിയുടെ പേഴ്സണൽ സ്റ്റാഫ് നിരീക്ഷണത്തിൽ പോയിട്ടുണ്ട്.
നേരത്തേ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ജൂൺ പതിനേഴിനാണ് ആശുപത്രിവിട്ടത്.