noble-chem

സ്‌റ്റോ‌ക്‌ഹോം: ജീനോം എഡി‌റ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പർ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകർക്ക് ഇത്തവണ രസതന്ത്രത്തിനുള‌ള നൊബേൽ പുരസ്‌കാരം. ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപെന്റിയർ, അമേരിക്കൻ ഗവേഷക ജെന്നിഫർ.എ.ഡൗഡ്ന എന്നിവർക്കാണ് പുരസ്‌കാരം.

ജീനോം സാങ്കേതിക വിദ്യയിലെ സൂക്ഷ്‌മ വിദ്യയായ ക്രിസ്‌പർ എഡി‌റ്റിംഗ് വഴി ഏതൊരു ജീവിയുടെയും, സൂക്ഷ്‌മ ജീവികളുടെയും, സസ്യങ്ങളുടെയും ഡിഎൻഎ ഗവേഷകർക്ക് മാ‌റ്റാനാകും. ബർലിൻ മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ പ്രൊഫസറായി ജോലി നോക്കുകയാണ് ഇമാനുവൽ ഷാർപെന്റിയർ. യൂണിവേഴ്‌സി‌റ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജെന്നിഫർ.എ.ഡൗഡ്ന.

ഉദ്ദേശം 8.2 കോടി രൂപ അവാർഡ് തുക വരുന്ന പുരസ്‌കാരം പ്രഖ്യാപിച്ചത് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ഗോറൻ ഹൻസൺ ആണ്.