jo

വാഷിംഗ്ടൺ: സംവാദത്തിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോമാളിയെന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ആ പ്രയോഗം ഒഴിവാക്കാമായിരുന്നു എന്നാണ് എൻ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ സംവാദത്തിൽ ഇരുവരും അതിരു കടന്നില്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ബൈഡന്റെ ഖേദപ്രകടനം. സംവാദത്തിൽ ട്രംപിനേയും മോഡറേറ്ററെയും ബഹുമാനിക്കാനും എനിക്ക് സംസാരിക്കാൻ ഒരവസം ലഭിക്കാനുമായി ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല. എല്ലാ ഉത്തരവും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കേന്ദ്രീകരിച്ചായിരുന്നു. ഇതുമൂലം നിരാശ പൂണ്ടാണ് ഇത്തരം പ്രയോഗം നടത്തിയത് - ബൈഡൻ പറഞ്ഞു. ഒക്ടോബർ 15 നാണ് അടുത്ത സംവാദം.