dr

പാരിസ്: കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് ജയിൽ ശിക്ഷയും പിഴയും ഏർപ്പെടുത്താൻ തീരുമാനിച്ച് ഫ്രഞ്ച് സർക്കാർ. പരമ്പരാഗത മതവിവാഹങ്ങൾക്ക് മുന്നോടിയായി കന്യകാത്വ സർട്ടിഫിക്കറ്റിനായി സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. സർട്ടിഫിക്കറ്റ് നൽകുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഒരു വർഷം തടവും 15,000 ഡോളർ പിഴയുമാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ‘കന്യകാത്വ പരിശോധനകൾ’ ആവശ്യപ്പെടുന്നവർക്കുള്ള ശിക്ഷ കൂടി ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് മന്ത്രി മാർലിന്‍ ഷിയപ്പ പറഞ്ഞു. കന്യകാത്വ പരിശോധനകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരിക്കുന്നത്.