
തിരുവനന്തപുരം: യൂട്യൂബർ വിജയ്.പി.നായരെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് സർക്കാർ. അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഇവർക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടത്. സ്‌ത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയതിനാണ് യൂട്യൂബറായ വിജയ് പി നായരെ ഇവർ മർദ്ദിച്ചത്. സംഭവം നടന്നയുടൻ മന്ത്രിമാർ ഉൾപ്പടെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.
മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയ്ക്കും സുഹൃത്തുക്കളായ ദിയ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും ജാമ്യം നൽകിയാൽ അത് നിയമം കൈയിലെടുക്കാൻ മറ്റുളളവർക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസ് ഇനി ഒക്‌ടോബർ 9നാണ് പരിഗണിക്കുക.