
അമിതഭാരം കുറയ്ക്കാൻ ഡയറ്റോ വ്യായാമമോ തുടങ്ങി നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ അതിൽ ചില അബദ്ധങ്ങളും കടന്നുകൂടാറുണ്ട്. അമിത വ്യായാമം പലപ്പോഴും അഡ്രിനൽ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടുത്തും. ഇത് കടുത്ത സമ്മർദ്ദത്തിലേക്കും നയിച്ചേക്കാം. ഓരോരുത്തരുടേയും ഭാരം കുറയുന്നത് ശരീരഘടന അനുസരിച്ചായിരിക്കും. പെട്ടെന്ന് ഭാരം കുറയുന്ന
വയും ഭാരം കുറയാൻ സമയമെടുക്കുന്നവയും ഉണ്ടാകാം. അതിനാൽ ക്ഷമയോടെ ആരോഗ്യകരമായ ഡയറ്റും വ്യായാമവും തുടരുക. വേഗത്തിൽ ഭാരം കുറയ്‌ക്കാൻ എളുപ്പവഴികളുടെ പിറകെ പോകാതിരിക്കുക. ലോ ഫാറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ഇതിൽ രുചി വർദ്ധിപ്പിക്കാൻ ധാരാളം മധുരം ചേർക്കുന്നുണ്ട്. അതിനാൽ വാങ്ങുന്നതിന് മുമ്പ് പാക്കറ്റുകളിലെ ലേബലുകൾ നോക്കി വാങ്ങുക. പ്രഭാതഭക്ഷണവും അത്താഴവും ഒഴിവാക്കാതിരിക്കുക. കുറഞ്ഞ കലോറി,ഫൈബർ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ പരിധിയിലധികം കുറയ്ക്കുന്നത് പെട്ടെന്ന് വിശപ്പനുഭവപ്പെടാൻ കാരണമാകുന്നു.