covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്ന് കുത്തനെയുള‌ള വർദ്ധന. ഏറ്റവും വലിയ പ്രതിദിന വർദ്ധന ഇന്ന് രേഖപ്പെടുത്തി. 10,606 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർകോട് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാർ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയർ (90), കൊടുങ്ങാനൂർ സ്വദേശി ശങ്കരൻ (74), മുല്ലക്കൽ സ്വദേശി മുരുഗപ്പൻ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടൻ (47), പയനീർകോണം സ്വദേശി ജയൻ (43), തോന്നക്കൽ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസൻ നാടാർ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീൻ (70), പൂവച്ചൽ സ്വദേശി അഹമ്മദ് ബഷീർ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണൻ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീർ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാൻസി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂർ അബു (76), നിലമ്പൂർ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂർ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി.

കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂർ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂർ 475, കോട്ടയം 489, കാസർകോട് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂർ 11, കാസർകോട് 10, പത്തനംതിട്ട 9, തൃശൂർ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂർ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂർ 1188, കാസർകോട് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,38,331 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 29,503 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (1), പത്തനംതിട്ട മുൻസിപ്പാലിറ്റി (22, 23), കുളനട (സബ് വാർഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാർഡ് 9), കോടംതുരത്ത് (5), തൃശൂർ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടങ്ങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂർ (1), വെങ്ങാനൂർ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാർഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസർഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.