kubatbek

ബിഷ്കെ: കിർഗിസ്ഥാൻ പ്രധാനമന്ത്രി കുബത്ബെക്ക് ബൊറണോവ് രാജിവച്ചു. ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ റദ്ദാക്കിയതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി. ബൊറണോവ് അധികാരത്തിലേറുന്നതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം നിലനിൽക്കുന്നുണ്ടായിരുന്നു. 700ലധികം ആളുകളാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ആശുപത്രിയിലായത്. തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഇലക്ഷൻ കമ്മിഷൻ നിർബന്ധിതരായത്. മുൻ റഷ്യൻ പ്രസിഡന്റായ സൂർനോബി ജീൻ ബെക്കോവയുടെ ബന്ധുകൂടിയാണ് കുബത്ബെക്ക്. സഡ്യർ ജാപറോവാണ് പുതിയ പ്രധാനമന്ത്രി. പ്രതിഷേധക്കാർ പാർലമെന്റ് പിടിച്ചെടുത്തതിനെ തുടർന്ന് ഒരു ഹോട്ടലിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ജാപറോവയെ പ്രധാമന്ത്രിയായി തിരഞ്ഞെടുത്തത്.