
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുള്ള സുഗാൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാവിലെ വരെ നീണ്ടു നിന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ആയുധങ്ങൾ കണ്ടെത്തി. തെരച്ചിൽ തുടരുകയാണ്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.