ടൂറിൻ : ഈയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി ഇറ്റാലിയൻ ക്ളബ് യുവന്റസിൽ നിന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനിയൻ താരം പൗളോ ഡിബാലയും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടത് കൊവിഡ് ചട്ടം ലംഘിച്ചാണെന്ന് റിപ്പോർട്ടുകൾ. യുവന്റസ് സംഘത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ക്രിസ്റ്റ്യാനോയും കൂട്ടരും പരിശോധന ഫലം വരുംമുമ്പ് ക്ളബിനെ അറിയിക്കാതെ സ്ഥലം വിട്ടെന്നാണ് പരാതി.