messi

ബ്യൂണസ് അയേഴ്സ് : ഒരിക്കലെങ്കിലും ലോകകപ്പിൽ മുത്തമി‌ടുകയെന്ന സ്വപ്നം സഫലമാക്കാനായി ലയണൽ മെസി അർജന്റീനയുടെ കുപ്പായത്തിൽ വീണ്ടും കളത്തിലിറങ്ങുന്നു. ഈ വാരം രണ്ട് യോഗ്യതാറൗണ്ട് മത്സരങ്ങളാണ് അർജന്റീനയ്ക്കുള്ളത്. നാളെ ഇന്ത്യൻ സമയം വെളുപ്പിന് 5.40ന് ഇക്വഡോറുമായും അടുത്ത ബുധനാഴ്ച ബൊളീവിയയുമായും.

2018 ലോകകപ്പിന്റെ യോഗ്യതാറൗണ്ടിലെ ഹോംമാച്ചിൽ ബ്യൂണസ് അയേഴ്സിൽ വച്ച് അർജന്റീന ഇക്വഡോറിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു. പിന്നീട് നിർണായക എവേമാച്ചിൽ ഹാട്രിക് നേടി മെസയാണ് ടീമിന് റഷ്യയിലേക്കുള്ള യോഗ്യത നൽകിയത്.

നാളെ നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഉറുഗ്വെ ചിലിയെയും പരാഗ്വെ പെറുവിനെയും നേരിടും. ബ്രസീൽ ശനിയാഴ്ച ബൊളീവിയയെ നേരിടും.