
ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ബിനാമി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
സിരുതാവൂർ, കോടനാട് എന്നിവിടങ്ങളിലായുള്ള 300 കോടി രൂപ മൂല്യമുള്ള ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.
ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലുള്ള ഭൂസ്വത്തുക്കളിൽ ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം നോട്ടീസ് പതിപ്പിച്ചു.