ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 21ാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ ചെന്നെെയ്ക്ക് 168 റൺസ് വിജയലക്ഷ്യം.ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ 167 റൺസ് നേടി. 51 പന്തിൽ 81 റൺസ് നേടി രാഹുൽ ത്രിപാ​ഠി മാൻ ഓഫ് ദ മാച്ചായി. കൊൽക്കത്ത ടീം ക്യാപ്ടൻ ദിനേഷ് കാർത്തിക്കിന് 11 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് ചെന്നെെ സൂപ്പർ കിംഗ്സും കൊൽക്കത്ത നെെറ്റ് റെെ‌ഡേഴ്സും തമ്മിലേറ്റുമുട്ടുന്നത്. ഇതുവരെ നടന്ന നാല് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് വിജയം നേടിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ചെന്നെെ സൂപ്പർ കിംഗ്സിന് വിജയം നേടാനായത്.