kamala

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായി നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ വംശജ കമലാ ഹാരിസും മൈക്ക് പെൻസുമായുള്ള സംവാദം ഇന്ന് നടക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 6.30നാണ് ഉട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലയും റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി പെൻസും സംവാദത്തിലേർപ്പെടുക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളാകും സംവാദത്തിന്റെ പ്രധാന വിഷയമെന്നാണ് പുറത്തുവരുന്ന വിവരം.