
കോഴിക്കോട് : ഐ.ജി പി.വിജയന്റെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ പ്രത്യക്ഷപ്പെട്ടു. ഐ.ജി തന്നെ ഇന്നലെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. പൊലീസ് ഹൈടെക് സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ മുൻ ഡയറക്ടർ ഡോ. സുരേഷ്‌കുമാർ, മാദ്ധ്യമപ്രവർത്തകൻ എ. സജീവൻ എന്നിവരുടെ പേരിൽ ഇതിനിടെ വ്യാജ അക്കൗണ്ട് തുറന്നത് ഇതിനിടെയാണ്. സജീവന്റെ വ്യാജപ്രൊഫൈലിലൂടെ 18,000 രൂപ തട്ടിയെടുത്തിരുന്നു.