
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് ഡാനിയൽ വെബ്ബറിനും മക്കളായ നോവ, ആഷർ, നിഷ എന്നിവർക്കും ഒപ്പം ലോസ്ആഞ്ചലസിലാണ് നടി സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവയ്ക്കുന്ന ശീലവും താരത്തിനുണ്ട്. ഇപ്പോഴിതാ പുതുതായി ബോക്സിംഗ് പരിശിലനത്തിന് പോയി തുടങ്ങിയതിന്റെ ആദ്യ ദിനത്തിലെ ചിത്രങ്ങളാണ് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സിംഗ് തുടങ്ങുന്നതിന് മുമ്പും ശേഷവുമുള്ള രണ്ട് ചിത്രങ്ങളാണ് സണ്ണി പോസ്റ്റ് ചെയ്തത്.
മാസ്ക് ധരിച്ച് കൈയ്യിൽ ബോക്സിംഗ് ഗ്ലൗസുമായി പോസ് ചെയ്യുന്ന ചിത്രമാണ് ഒന്ന്. രണ്ടാമത്തേത് കാറിലിരുന്നുള്ള സെൽഫിയും. ബോക്സിംഗിന്റെ ആദ്യ ദിവസം തന്നെ തന്റെ മുഖം ഇടിക്കൊണ്ട് തക്കാളി പോലെ ചുവന്നെന്നാണ് താരം പറയുന്നത്. പക്ഷേ, കാര്യം ബോക്സിംഗ് ഭയങ്കര അക്രമ സ്വഭാവമുള്ളതാണെങ്കിലും സണ്ണി അങ്ങനെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല. താൻ വീണ്ടും ബോക്സിംഗ് തുടരാൻ ഉദ്ദേശിക്കുന്നതായാണ് സണ്ണി പറയുന്നത്.