china

ലോകമെമ്പാടുമുള്ള ജനത ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. 14 രാജ്യങ്ങളിലായി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയ, യു.കെ, ജർമ്മനി, നെതർലാൻഡ്‌സ്, സ്വീഡൻ, യു.എസ്, ദക്ഷിണ കൊറിയ, സ്‌പെയിൻ, കാനഡ തുടങ്ങിയ വികസിത ജനാധിപത്യ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ചൈനയെ വെറുക്കുന്നതായി പഠനം പറയുന്നു.

ചെെനയെ ഏറ്റവും കൂടുതൽ വെറുക്കുന്നവർ ഓസ്ട്രേലിയയിൽ നിന്നുള്ളവരാണ്. ഓസ്ട്രേലിയൻ ജനതയുടെ 81 ശതമാനവും ചെെനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നു. യു.കെയിലും യു.എസിലും സമാനമായ സ്ഥിതി തന്നെയാണ്.
ജൂൺ 10 മുതൽ ഓഗസ്റ്റ് 3 വരെ 14 രാജ്യങ്ങളിലായി 14,276 പേരെ ടെലിഫോൺ വഴി ബന്ധപ്പെട്ടാണ് സർവേ നടത്തിയത്.

ലോകം ചെെനയെ വെറുക്കാൻ പ്രധാന കാരണം കൊവിഡ് വെെറസ് വ്യാപനമാണ്.ചെെനയിലെ വുഹാൻ നഗരത്തിൽ നിന്നും കൊവിഡ് പൊട്ടിപുറപ്പെട്ടത് മറച്ചുവയ്ക്കുകയും പ്രാരംഭഘട്ടത്തിൽ വേണ്ട പ്രതിരോധനടപടികൾ കെെകൊള്ളാത്തതിലും വലിയ വിമർശനങ്ങൾ ചെെനയേറ്റുവാങ്ങിയിരുന്നു. ഇക്കാരണത്താലാണ് ഏറെയും പേർ ചെെനയെ വെറുക്കുന്നത്. സർവേ നടത്തിയ രാജ്യങ്ങളിലെ 78 ശതമാനം ആളുകളും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിൽ വിശ്വാസം അർപ്പിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.