pic

ലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകൻ ഉൾപ്പെടെ നാല് പേർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. പോക്കറ്റടി കേസ് എന്ന മട്ടിലാണ് യോഗി സർക്കാർ രാജ്യദ്രോഹം കുറ്റം ചുമത്തുന്നതെന്നും ഇത് ഏറെ വിചിത്രമാണെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

"ഹാഥ്‌രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ പ്രതികരണം വിചിത്രമാണ്. പിന്നിൽ ഗൂഡാലോചനയുണ്ട്. യോഗി ആദിത്യനാഥ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിറുത്തി സ്വന്തം തെറ്റുകൾ മനസിലാക്കണം" ഒരു വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

ഹാഥ്‌രസ് പീഡനകേസിലെ മുഖ്യപ്രതിയ്ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളേക്കാൾ ഏറെയാണ് ഗൂഡാലോചന ആരോപിച്ച് മറ്റുള്ളവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും സർക്കാർ നടപടി വിചിത്രമാണെന്നും സിംഗ്‌വി ആരോപിച്ചു. ഹാഥ്‌രസിലേക്കുള്ള യാത്രയ്ക്കിടെ കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. പിന്നാലെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, പ്രിവൻഷൻ, ഐ.ടി ആക്ടുകൾ എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ
കസ്റ്റഡിയിലാണ്.