
ലണ്ടൻ:ലണ്ടനിൽ അയ്യപ്പഭക്തരുടെ പ്രചോദനമായിരുന്ന പദ്മനാഭൻ ശ്രീധരൻ (91,ഗുരുസ്വാമി ശ്രീധരം) ഈസ്റ്റ് ഹാമിൽ നിര്യാതനായി. കൊല്ലം സ്വദേശിയാണ്. എൺപതുകളിൽ അദ്ദേഹം ലണ്ടനിലെ അയ്യപ്പഭക്തരുടെ വീടുകളിൽ പതിവ് പൂജയ്ക്കും ഭജനയ്ക്കും തുടക്കമിട്ടു. തുടർന്ന് ഈസ്റ്റ് ഹാമിൽ അയ്യപ്പസേവാസംഘം സ്ഥാപിക്കുകയും കെൻസിംഗ്ടൺ പ്രൈമറി സ്കൂളിൽ യോഗം ചേരുകയും ചെയ്തു. എല്ലാവർഷവും ഡിസംബർ 26ന് മണ്ഡലപൂജ ആഘോഷങ്ങൾ ആരംഭിച്ചതും മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്ന് ഈസ്റ്റ് ഹാമിലെ മുരുകൻ ക്ഷേത്രത്തിലേക്കുളള പതിവ് തീർത്ഥാടനം ആരംഭിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഭാര്യ:പരേതയായ കമലാ ശ്രീധരൻ, മക്കൾ: ജയപാൽ, തനപാൽ, ജയശ്രീ