
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങൾ ഇങ്ങനെ:
ശിവശങ്കർ: എമൗണ്ട് 35 ഉണ്ട്. അതുകൊണ്ട് സെപ്പറേറ്റ് വേണോ?
വേണുഗോപാൽ: 30 ലക്ഷത്തിന്റെ എഫ്.ഡി ഒാക്കെയാണ്
ശിവശങ്കർ : ഒാകെ.നിങ്ങളുടെയടുത്തേക്ക് 3.30- 3.40 ന് ഞാൻ വരാം
(ഇതു താൻ അയച്ചതാണോ അതോ മറ്റാരെങ്കിലും അയച്ചതു വേണുഗോപാലിന് ഫോർവേഡ് ചെയ്തതാണോ എന്നുറപ്പില്ലെന്നും , ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു ഇ.ഡിക്ക് ശിവശങ്കർ നൽകിയ മറുപടി.)
വേണുഗോപാൽ: അവരുടെ സാന്നിദ്ധ്യത്തിൽ ഇന്നുച്ചയ്ക്ക് രണ്ടിന് ലോക്കറിൽ വച്ചു
ശിവശങ്കർ: താങ്ക്സ്
വേണുഗോപാൽ: മുറിയിൽ മറ്റാരുമില്ലെങ്കിൽ ഫ്രീയാകുമ്പോൾ വിളിക്കുമോ സാർ?
ശിവശങ്കർ: ഒാകെ.
(ഇതിനെക്കുറിച്ചുള്ള ഇ.ഡിയുടെ ചോദ്യങ്ങൾക്ക് ശിവശങ്കറിന്റെ മറുപടി: നോ കമന്റ്സ്)
വേണുഗോപാൽ: 17.5 (12 + 4 + 1.5) അവർക്ക് അയച്ചു കൊടുക്കാം. 1.5 എസ്.ബി.ഐയിൽ വയ്ക്കാം
ശിവശങ്കർ: ഒാകെ.
വേണുഗോപാൽ: സാറയുടെ കൈവശം കൊടുത്തുവിട്ടു. ഉറപ്പാക്കാൻ അവരോടു പറയണം
ശിവശങ്കർ: ഒ.കെ. അവർക്കു കിട്ടി. (തംസ് അപ്പ് ഇമോജി)
(ഇതേക്കുറിച്ചുള്ള ചോദ്യത്തിനും 'നോ കമന്റ്സ്' എന്ന് ശിവശങ്കറിന്റെ മറുപടി)
ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകി. നേരത്തെ രണ്ടുതവണ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരും ശിവശങ്കറിനെ തുടർച്ചയായി ചോദ്യംചെയ്തിരുന്നു.